യു.കെയില്‍ ഇന്ത്യന്‍ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു

ലണ്ടന്‍: യു.കെയില്‍ ഇന്ത്യന്‍ കുടുംബത്തിന്‍റെ വീടിന് അജ്ഞാത സംഘം തീവച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവം വംശീയ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നു. അഞ്ചംഗ യുവാക്കളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇവര്‍ മുഖം മറച്ചാണ് ആക്രമണത്തിനെത്തിയത്.

മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള മയൂര്‍ കര്‍ലേഖര്‍ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. മയൂരും ഭാര്യ റിതുവും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ വിവരം അഗ്നിശമനസേനയെ അറിയിച്ച്‌ കുടുംബത്തെ രക്ഷിക്കുകയായിരുന്നു. തെക്കു-കിഴക്കന്‍ ലണ്ടനിലെ ബോര്‍ക് വുഡ് പാര്‍ക്ക് മേഖലയിലെ ഒര്‍പിംഗ്ടണിലാണ് കുടുംബം താമസിച്ചു വന്നിരുന്നത്.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ട്. അയല്‍വാസികളുടെ അവസരോചിത ഇടപെടലിലൂടെയാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് മയൂര്‍ കലേഖര്‍ പറഞ്ഞു. പതിനെട്ട് വര്‍ഷത്തിലധികമായി ലണ്ടനില്‍ താമസിക്കുന്നയാളാണ് മയൂര്‍.

-ADVERTISEMENT-

-ADVERTISEMENT-

You might also like