ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച്‌ 79 പേര്‍ മരിച്ചു; സംസ്ഥാനത്ത് കനത്ത ജാഗ്രത

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി 79 പേരുടെ ജീവനെടുത്തു. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്നത് തടയാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം തുടങ്ങിയിട്ടുണ്ട്. ബെറേലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 24 പേര്‍. ബദൗണില്‍ 23ഉം ഹര്‍ദോയിയില്‍ 12ഉം സിതാപുരില്‍ എട്ടും, ബറൈച്ചില്‍ ആറും പിലിഭിത്തില്‍ നാലും, ഷാജഹാന്‍പുരില്‍ രണ്ടും പേരാണ് മരിച്ചത്.

പനി പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. കൂടുതല്‍ പേര്‍ മരിച്ച ബറേലിയിലും ബദൗണിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ ഈ മേഖലകളില്‍ എത്തിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like