ഇന്റര്‍നെറ്റ് തടസ്സപ്പെട്ടേക്കും; ലോകത്തെ ഏറ്റവും നീളമേറിയ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖല കൊച്ചിയില്‍ മുറിഞ്ഞു

കൊച്ചി: ഇന്ന് (19.09.2018) പലയിടത്തും ഇന്റര്‍നെറ്റ് തടസ്സപ്പെട്ടേക്കുമെന്ന് സൂചന. കൊച്ചിയില്‍ ലോകത്തെ ഏറ്റവും നീളമേറിയ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖല മുറിഞ്ഞതിനെ തുടര്‍ന്നാണിത്. എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കേബിള്‍ ശൃംഖലയ്ക്ക് കേടുപാട് സംഭവിച്ചു.

News Middle Advt Banner

ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ച്‌ കിടക്കുന്ന വാര്‍ത്താ വിനിമയ കേബിള്‍ ശൃംഖലയായ സീ മീ വീ 3 ആണ് മുറിഞ്ഞത്. കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഇന്റര്‍നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

തെക്ക് കിഴക്ക് ഏഷ്യ, മധ്യ പൂര്‍വ്വേഷ്യ, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് മുറിഞ്ഞത്. സീ മീ വീ 3 യുടെ ജംഗ്ഷന്‍ ബോക്‌സിനും തകരാറു സംഭവിച്ചിട്ടുണ്ട്. ബി.എസ്‌.എന്‍.എല്ലിന്റേതടക്കമുള്ള നെറ്റ്‌വര്‍ക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒപ്റ്റിക്കല്‍ ഫൈബറുകളില്‍ മൂന്നെണ്ണത്തില്‍ ഒരെണ്ണമാണ് മുറിഞ്ഞത്.

കൊച്ചിയിലും മുംബൈയിലുമാണ് സീ മീ വീ 3 യുടെ ഇന്ത്യയിലെ ഹബ്ബ്. സീ മീ വീ 3 സിഗ്‌നലുകള്‍ ഇന്ത്യയില്‍ സ്വീകരിക്കുന്നത് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് ആണ്. വിഎസ്‌എന്‍എല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി താല്‍ക്കാലിക ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading