ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ആലോചനാ യോഗം

ആലോചനാ യോഗം ഒക്‌ടോബര്‍ 2-ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുളക്കുഴയില്‍

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രഥമ ആലോചനാ യോഗം ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസിന്റെ അദ്ധ്യക്ഷതയില്‍ 2018 ഒക്‌ടോബര്‍ 2-ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുളക്കുഴ സീയോന്‍ കുന്നില്‍ നടക്കും.

ഈ യോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍, മുന്‍ കണ്‍വന്‍ഷന്‍ കണ്‍വീനേഴ്‌സ്, കമ്മറ്റി അംഗങ്ങള്‍, സമീപ ഡിസ്ട്രിക്ടുകളിലെ ശുശ്രൂഷകന്മാര്‍, വിശ്വാസികള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലക്കാര്‍, പുതിയതായി കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ എല്ലാവരും പങ്കെടുക്കണമെന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസിനു വേണ്ടി സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് അറിയിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like