ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് പാസ്‌റ്റേഴ്‌സ് കോൺഫെറൻസ് ഒക്ടോബർ 16 മുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കർണ്ണാടക സ്റ്റേറ്റ് പാസ്‌റ്റേഴ്‌സ് കോൺഫെറൻസ് 2018 ഒക്ടോബർ 16 ചൊവ്വാ മുതൽ 18 വ്യാഴം വരെ നടക്കും. സഭാ ആസ്ഥാനമായ ഹൊരമാവു അഗ്രയിൽ വെച്ചാണ് മീറ്റിംഗുകൾ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് റെജിസ്ട്രേഷൻ ആരംഭിക്കും. കർണാടകയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി 600 ലധികം ശുശ്രൂഷകർ പങ്കെടുക്കും. കൂടാതെ ചൊവ്വ, ബുധൻ (16&17) ദിവസങ്ങളിൽ വൈകുന്നേരം പൊതു മീറ്റിംഗും ഉണ്ടായിരിക്കും. അഭിഷിക്തരായ ദൈവദാസന്മാർ ഈ ദിവസങ്ങളിൽ മുഖ്യ പ്രഭാഷണം നൽകും. ഐ പി സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ്, സെക്രട്ടറി പാസ്റ്റർ. വര്ഗീസ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകും.

ഫയൽ ചിത്രം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.