ഫാ. ടോം ഉഴുന്നാലില്‍ മോചിതനായിട്ട് ഇന്ന് ഒരു വര്‍ഷം

യെമനില്‍ തീവ്രവാദികള്‍ ബന്ധിയാക്കിയ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഇന്നേക്ക് ഒരു വര്ഷം മുന്പ് സെപ്റ്റംബര്‍ 12നാണ് ഒമാനിന്റെ പ്രത്യേക വിമാനത്തില്‍ ഫാ. ടോം മോചിതനായ് തീവ്രവാദികളുടെ തടങ്കലില്‍ നിന്നും സുരക്ഷിതനായി ഒമാനില്‍ എത്തിയത്. തുടര്‍ന്ന് അന്നു രാത്രി തന്നെ വത്തിക്കാനിലേക്ക് പോയി.

ഫാ. ടോമിനെ തീവ്രവാദികള്‍ 2016 മാര്‍ച്ച് നാലിനാണു ബന്ധിയാക്കിയത്. നാലു കന്യാസ്ത്രീകളും അഗതിമന്ദിരത്തിലെ ജീവനക്കാരും ഉള്‍പ്പെടെ 16 പേര്‍ അന്ന് അതിദാരുണമായി കൊല്ലപ്പെട്ടു. തുടര്‍ന്നു ജീവനോടെ രക്ഷപെട്ട ഫാ. ടോമിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുകയായിരിന്നു.

ഭീകരരുടെ തടങ്കലിലെ ഒന്നര വര്‍ഷത്തെ അനുഭവങ്ങളും മോചനത്തിന്റെ വഴികളും പങ്കുവയ്ക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ “ദൈവകൃപയാല്‍” ഇപ്പോള്‍ പ്രമുഖ പുസ്തക ശാലകളില്‍ ലഭ്യമാണ്.

 

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like