അതിജീവന പാതയിൽ ചരിത്രം കുറിച്ച് കുമ്പനാട് സെന്റർ പിവൈപിഎ

തിരുവല്ല: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും കേരള ജനതയെ കൈപിടിച്ച് ഉയർത്തുന്ന മഹായജ്ഞത്തിൽ കുമ്പനാട് സെന്റർ യുവജന സംഘടനക്ക് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞു. ഓഗസ്റ്റ് 18നു തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്നും നിർബാധം തുടരുന്നു.

post watermark60x60

600പേർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ, 700പൊതിച്ചോർ, 20000ലിറ്റർ കുടിവെള്ളം, നൂറുകണക്കിന് കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, 20 മെഡിക്കൽ ക്യാമ്പുകൾ, ആയിരത്തിഅഞ്ഞൂറോളം രൂപ വില വരുന്ന ഹൈജീൻ കിറ്റ്, 700 പേർക്കും 10ലിറ്റർ വാട്ടർ കാനുകൾ പ്യൂരിഫിക്കേഷൻ ടാബ്‌ലറ്റുകൾ, ORS പായ്ക്കറ്റുകൾ, തുടങ്ങിയവ 2000കുടുംബങ്ങൾക്കും നൽകി. സെപ്റ്റംബർ 11 ന് കുമ്പനാട് ഹെബ്രോൻ ചാപ്പലിൽ വച്ച് നടന്ന ചടങ്ങിൽ Dr വൽസൻ എബ്രഹാം വിതരണോദ്ഘാടനം നിർവഹിച്ചു.. സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ.ബ്ലസൻ കുഴിക്കാലാ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

-ADVERTISEMENT-

You might also like