സ്വവർഗ്ഗ ലൈംഗീകത ക്രൈസ്തവ – ധാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നത്; ഡോ. കെ.സി. ജോൺ

കുമ്പനാട്: സ്വവർഗ്ഗ ലൈംഗീകത ക്രൈസ്തവ- ധാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നതും ബൈബിൾ പഠിപ്പിക്കലുകൾക്ക് വിരുദ്ധവുമാണെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ സെക്രട്ടറി ഡോ. കെ.സി.ജോൺ പറഞ്ഞു. കാലത്തിനനുസരിച്ച് ലോക വീക്ഷണങ്ങൾ മാറുന്നു. അതിന്റെ പ്രതിഫലനമാണ് സുപ്രീം കോടതി വിധി. നിയമം എഴുതിയ കാലത്ത് പൊതുസമൂഹത്തിന്റെ ധാർമ്മികബോധം പ്രതിഫലിക്കുന്ന നിയമങ്ങളാണ് തയ്യാറാക്കിയിരുന്നത്. അന്ന് സ്വവർഗ ലൈംഗീകത കുറ്റകൃത്യമായി ചേർത്തിരുന്നു. ഇപ്പോൾ അത് കുറ്റമല്ലാതായി. കാലം അനുസരിച്ച് മാറുന്നതല്ല ബൈബിളിന്റെ പഠിപ്പിക്കലുകൾ. ബൈബിൾ സ്വവർഗലൈംഗീകതയെ പാപത്തിന്റെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആണോട് ആൺ അവലക്ഷണമായത് ചെയ്തു എന്ന് റോമാലേഖനം ഒന്നാം അധ്യായത്തിൽ ആ കാലഘട്ടത്തിൽ സ്വവർഗലൈംഗീകതയെ കുറിച്ച് എഴുതിയിരിക്കുന്നു. അതിന്റെ കാരണം ദൈവബോധം നഷ്ടപ്പെട്ട അന്നത്തെ സമൂഹം ഇത്തരം പ്രകൃതിവിരുദ്ധമായ കാര്യങ്ങളെ സ്വീകരിച്ചിരുന്നു. ഇന്നും അതു തന്നെ സംഭവിക്കുകയാണ്. അവ നിയമവിധേയവുമാക്കുന്നു. ക്രൈസ്തവ വീക്ഷണവും ധാർമ്മികബോധവുമുള്ള സഭ എന്ന നിലയിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്വവർഗ ലൈംഗീകതയെ പിന്തുണയ്ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ഡോ. കെ.സി.ജോൺ തറപ്പിച്ചു പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like