പാസ്റ്റർ കെ കെ ചെറിയാന് വേണ്ടി പ്രാർത്ഥിക്കാം

റാന്നി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) റാന്നി വെസ്റ്റ് സെന്റർ പാസ്റ്ററും മുതിർന്ന ശുശ്രൂഷകനുമായ പാസ്റ്റർ കെ.കെ.
ചെറിയാന് ഗ്രിൽ ശരീരത്തിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റാന്നിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് തോന്ന്യാമലയിലായിരുന്നു താമസം.
വീടിന്റെ വശത്ത് ചാരിവച്ചിരുന്ന ഗ്രില്ലിൽ പിടിച്ചപ്പോൾ അതുമായി അദ്ദേഹം മറിയുകയായിരുന്നു. ഗ്രിൽ തലയിൽ വന്ന് പതിക്കുകയും തലയടിച്ച് വീഴുകയും ചെയ്തു. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൺവെൻഷൻ വേദികളിൽ സജീവ സാന്നിധ്യം ആയിരുന്ന ദൈവദാസന്റെ വിടുതലിനായി പ്രാർത്ഥിക്കാം

-ADVERTISEMENT-

-ADVERTISEMENT-

You might also like