ചെറുചിന്ത: സ്വന്തം എന്ന പദത്തിന് എന്ത്‌ അർത്ഥം? | പാസ്റ്റർ ഷാജി ആലുവിള

നമുക്ക് അഹങ്കരിക്കാൻ നമ്മുടേതായ ഒന്നുമില്ലാത്ത ലോകമാണിത് . ഇന്നുള്ള തെല്ലാം ഒന്നും അല്ല എന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. ശേഷിക്കുന്നത് മറ്റാരുടെയെങ്കിലും ആയിരിക്കും. നാം സ്വന്തം എന്ന് കരുതുന്ന നിഴൽ പോലും സൂര്യന്റെ ഔദാര്യമാണ്. കൂടെ ഉള്ള ഭാര്യയും മക്കളും അപ്പനും അമ്മയും സഹോദരങ്ങളും ഒരായുസുകൊണ്ട് കഠിന ആധുവാനം ചെയ്യ്തു പാടുത്തുയർത്ത വീടുകളും സ്വന്തം എന്നു കരുതിയ ചില സെന്റ്‌ വസ്തുക്കളും പലർക്കും നഷ്ടമായി. ചുരുക്കി പറഞ്ഞാൽ യാതൊന്നും നമുക്ക് സ്വന്തം അല്ല.ഏതൊക്കെ സമയത്തു നാം അനേക സാധുക്കളെ വീടിന്റെ ഗേറ്റ് അടച്ചു പുറത്തിറക്കി വേദനയോടും വെറും കൈയ്യോടും വിട്ടു. ജലത്തിന്റെ തിമിർപ്പു അതിന് തിരിച്ചടി ആകുന്നു.

എല്ലാവരും ചോദിക്കുന്നു എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

പ്രകൃതയിൽ ഉരുത്തിരിയുന്ന പ്രതിഭാസങ്ങൾ പ്രേപഞ്ചോല്പത്തി മുതൽ നില നിൽക്കുന്നു. ദൈവം അതു നമുക്കായി നിയന്ത്രിക്കുന്നു. നമ്മളെ സൂക്ഷിക്കുന്നു. വിദ്വേഷം പക എന്നിവയാലും പ്രകൃതിയുടെയും ദൈവത്തിന്റെയും നിയമാവലികളെ നമ്മൾ പലയാവർത്തി തെറ്റിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടു മാകാം ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കടൽ കടന്ന് കരയിലുള്ള നമ്മെ പലയനം ചെയ്യിപ്പിക്കുന്നത്. കടലിനെ തന്റെ കരവിരുതിൽ ചമച്ച് കരകവിയതെ അതിർ വരമ്പിട്ട ദൈവത്തെ പോലും ചോദ്യം ചെയ്തു നാം. വേദനിപ്പിച്ചു നമ്മൾ..എങ്കിലും ദൈവം നമ്മെ സ്നേഹിക്കുന്നു. ദുരന്ത കാരണം മറ്റാരുടെയും തലയിൽ ചുമടയിവെക്കാരുത്. കാരണം നാം ഒരുമിച്ചാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെ എടുക്കേണ്ടത്. നമ്മുടെ കൊച്ചു കേരളം മറ്റ്‌ ഏത് സംസ്ഥാനത്തേക്കാളും മെച്ചമായ നിലയിൽ പാടുത്തുയർത്താൻ നാം ഉത്സാഹിക്കണം.

post watermark60x60

കഴിഞ്ഞതോർത്തു കരയാൻ അൽപസമയം നമുക്ക് എടുക്കാം. ശേഷം അതോർത്തിരിക്കാതെ ഒരു പുതു തീരുമാനത്തോടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നെയ്യ് തിരിയായി നമുക്ക് തീരം.സമ്പ്രജ്യം കത്തി അമരുമ്പോൾ വീണ വായിക്കുന്നവരെ വെറുതെ വിട്ടേക്കു.അതു കേൾക്കാനുള്ള സമയം അല്ല ഇത്. ദുരിതാശ്വാസ തിന്റെയും സഹോദര്യസ്നേഹത്തിന്റെയും സന്നദ്ധ സഹകരികളാകാം നേഹമ്യാവിനെ പോലെ. ദുരന്തമുഖത്തു അത്യധ്വാനം ചെയ്യുന്ന നമ്മുടെ സൈന്യത്തെയും സന്നദ്ധ സംഘങ്ങളെയും നല്ലവരായ എല്ലാവരെയും ദൈവം സൂക്ഷിക്കട്ടെ.

ഒന്നായിച്ചേരാം സൽകർമ്മത്തിനായി. നമ്മൾ ശക്തി പ്രാപിക്കും. പഴയതിനെക്കാൾ പ്രതാപത്തോടും ഐശ്വര്യത്തോടും, സമ്പതിക നേട്ടങ്ങളോടും നമ്മുടെ കേരളം ഉയർന്നു വരും. അതിനായി നമുക്ക് യെക്നിക്കാം. പുതിയ മനോഭാവത്തോടെ…!!!

– ഷാജി ആലുവിള

-ADVERTISEMENT-

-ADVERTISEMENT-

You might also like