ഐ.പി.സി കുമ്പനാട് ആസ്ഥാന മന്ദിരം ദുരിത ബാധിതര്‍ക്കായി തുറന്നു കൊടുക്കുന്നു

കുമ്പനാട്: തിരുവല്ലയും പത്തനംതിട്ട ആകമാനം പ്രളയക്കെടുതിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ആശ്വാസമായി ഐ.പി.സി കുമ്പനാട് ആസ്ഥാന മന്ദിരം ദുരിത ബാധിതര്‍ക്കായി തുറന്നു കൊടുക്കുന്നു. ഈ ദുരിത സാഹചര്യത്തില്‍ ദുരിത ബാധിതര്‍ക്കു വേണ്ടി സഭാ സൌകര്യങ്ങള്‍ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുകൂലമായ നിലപാടാണ്‌ നേതൃത്വത്തിന്‍റെ ഭാഗത്ത്‌ നിന്ന് ഉണ്ടായത്. സഭയുടെ എല്ലാവിധ സൌകര്യങ്ങളും തുറന്നു കൊടുക്കുമെന്ന് ജനറൽ വൈസ്‌ പ്രസിഡന്റ് പാ. വിത്സൺ ജോസഫ് അറിയിച്ചു. ഈ വിഷയത്തിൽ ജനറൽ, സ്റ്റേറ്റ് കൗൺസിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനറൽ കൗൺസിൽ, സംസ്ഥാന കൗൺസിൽ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.