സൺഡേ സ്കൂൾ അധ്യാപക പരിശീലനം

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെന്റർ വെസ്റ്റ് റീജിയൺ മുംബൈയിലുളള മൂന്നു ഡിസ്ട്രിക്ടുകളുടെ സൺഡേ സ്കൂൾ അധ്യാപക പരിശീലനം ആഗസ്റ്റ് 11- ന് ചെമ്പൂരിൽ നടന്നു. പാസ്റ്റർ ബിനു വർഗീസ് (സൺഡേസ്കൂൾ, ഡയറക്ടർ)അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ പി.റ്റി ജേക്കബ് (ഡിസ്ട്രിക്റ് പാസ്റ്റർ) ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ ഗ്ലാഡ്സൺ ജയിംസ് (എക്സൽ മിനിസ്ട്രീസ്) എന്നിവർ പരിശീലനത്തിനും ക്ളാസുകളും നയിച്ചു. പാസ്റ്ററുമാരായ ജിക്സൻ ജെയിംസ്, പിറ്റി മാത്യൂ, ഷിബു വർഗീസ്, ജെയിംസ് ചാണ്ടി, എം സ്റ്റീഫൻ, ജോൺ ജോർജ്, സിബി മാത്യൂ, നേതൃത്വം നൽകി. സെന്റർ മുംബൈ ഡിസ്ട്രിക്ട് വൈ പി ക്വായർ ആരാധന നയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like