അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ടീമിന് പുതിയ നേതൃത്വം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുത്രികാ സംഘടനയായ ഇവാഞ്ചലിസം ടീമിൻ്റെ ഡയറക്ടറായി പാസ്റ്റർ മാത്യു ജോർജ്ജി (പത്തനംതിട്ട)നെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. അദ്ദേഹേത്തോടൊപ്പം ടീം അംഗങ്ങളായി നിയമിതരായ പാസ്റ്റർ സാബുകുമാർ എ. ( തൊളിക്കോട് ) സെക്രട്ടറിയായും, പാസ്റ്റർ വി.പി. റെജി (കല്ലേലി) ജോ. സെക്രട്ടറിയായും, ഏബ്രഹാം പോൾ (പുനലൂർ) ട്രെഷററായും, പാസ്റ്റർ മാർട്ടിൻ മാത്യു (അരൂർ) ജനറൽ കോ-ഒാഡിനേറ്ററായും, പാസ്റ്ററന്മാരായ ഷിബു എസ്. ദാസ് (കുന്നത്തുമല), റെജി വർഗീസ് (ഊട്ടുപാറ), ഐജു. വി. കുര്യാക്കോസ് (കുളപ്പാറച്ചാൽ) എന്നിവർ പ്രോഗ്രാം കോർഡിനേറ്ററന്മാരായും, ബ്രദർ ക്രീസ്തുദാസ് ആന്റെണി (ചെമ്പിലിപ്പാട്) പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു. സുവിശേഷീകരണരംഗത്ത് പുത്തൻ ദർശനത്തോടെയുള്ള കാൽവെയ്പ്പിന് എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ചോദിക്കുന്നതോടൊപ്പം എല്ലാ മഹത്ത്വവും ദൈവത്തിന് അർപ്പിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like