പ്രളയക്കെടുതിയിൽ കൈത്താങ്ങായി നിലമ്പൂർ റ്റി.പി.എം സഭ

നിലമ്പൂർ: തോരാമഴയിലും ഇരച്ചെത്തുന്ന മലവെള്ളത്തിലും ഒറ്റപ്പെട്ട നിലമ്പൂരിനു ആശ്വാസമായി റ്റി.പി.എം സഭയുടെ ദുരിതാശ്വാസ കേന്ദ്രം.
വടക്കൻ കേരളത്തിലെ മലയോര മേഖലയായ നിലമ്പൂരിലെ ജനങ്ങൾക്കു പ്രളയക്കെടുതിയിൽ കൈത്താങ്ങായി നിലമ്പൂർ ചക്കാലകുത്ത് ദി പെന്തെക്കോസ്ത് മിഷൻ സഭയിൽ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രം പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കു ആശ്വാസമായി.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ചാലിയാറും കൈവഴികളും കരകവിഞ്ഞതോടെ പ്രളയം ജന ജീവിതത്തെ ബാധിച്ചു. ചേലശേരിക്കുന്നിൽ താമസിക്കുന്നവരുടെ വീടുകൾ വെള്ളത്തിനടിയിലായതിനെ തുടർന്നു ഇരുപതിലധികം കുടുംബങ്ങളിലെ അൻപതിലധികം ആളുകളെ റ്റി.പി.എം ഫെയ്ത്ത് ഹോമിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസക്യാമ്പിൽ മന്ത്രി എ.കെ ശശീന്ദ്രനും നിലമ്പൂർ എം.എൽ.എ പി.വി അൻവറും മറ്റു ജനപ്രതിനിധികളും സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി സഹായം വാഗ്ദാനം ചെയ്തും സഭാ നേതൃത്വത്തിന്നു നന്ദി അറിയിച്ചും ശുശൂഷകർക്കൊപ്പം ഉച്ചഭക്ഷണത്തിനു ശേഷവും ആണ് ജനപ്രതിനിധികൾ മടങ്ങിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like