അനുസ്‌മരണം: അതിവേഗത്തിൽ ഓട്ടം തികച്ചു സിസ്റ്റർ അഞ്ജലി പോൾ യാത്രയായി | ബിനു ജോസഫ് വടശേരിക്കര

നമ്മളെ വിട്ട് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ അഞ്ജലി പോളിന്റെയും മകൻ ആeഷറിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു. ഒരുനോക്ക് കാണുവാൻ സഭാവിശ്വാസികളും ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹങ്ങൾ ജോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും പിന്നീട് ചൊവ്വാഴ്ച (14/8) രാവിലെ 9 ന് പന്തളം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം പന്തളം അപ്പൊ സ്തൊലിക് ചർച്ച് സെമിത്തേരിയിൽ ഇരുവരുടേയുംസംസ്കാരം നടത്തും. ദു:ഖത്തിലായിരിക്കുന്ന പാസ്റ്റർ ജിജോയെയും ബന്ധുക്കളെയും സഭാ ജനങ്ങളെയും ഓർത്ത് പ്രാർത്ഥി്കുക.

2006 ഒക്ടോബർ ഒമ്പതാം തീയതി തൻറെ കന്യാസ്ത്രീ ശുശ്രൂഷകൾ ഓട് വിടവാങ്ങി സത്യ സുവിശേഷത്തിനായി ഇറങ്ങിത്തിരിച്ച മിനി എന്ന അഞ്ജലി പോൾ നേരിടേണ്ടിവന്ന വെല്ലുവിളികൾ വളരെ വലുതായിരുന്നു. ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷകൾ ചെയ്യാൻ കഴിയാതെ വന്നപ്പോൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നുള്ള ആഗ്രഹത്തോടെയാണ് കത്തോലിക്കാ സഭയോട് വിടപറഞ്ഞത്. അങ്ങനെയാണ് 2007 ജനുവരി മാസം ഏഴാം തീയതി വിശ്വാസ സ്നാനം സ്വീകരിച്ചത്. ദൈവസഭയോട് ചേരുമ്പോൾ താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ദൈവീക നിയോഗത്താൽ ആണെന്നുള്ള ഉറപ്പ് പ്രാപിച്ചിരുന്നു. താനനുഭവിച്ച സ്വർഗീയ വിടുതലിന്നെപ്പറ്റിയും രക്ഷയെ പറ്റിയും അതിശക്തമായി പ്രസംഗിക്കുന്നതിൽ സിസ്റ്റർ അഞ്ജലി പോൾ ബദ്ധശ്രദ്ധരായിരുന്നു.
1981 ൽ തണ്ണിത്തോട് ചാരുംമൂട്ടിൽ തോമസ് വർഗീസ് ലീലാമ്മയുടെ മകളായി ജനിച്ച മിനി തോമസ് 1998 ൽ കന്യാസ്ത്രീ ആകാനായി ഇറങ്ങി തിരിച്ചു. അജ്ഞലി എന്ന പേര് സ്വീകരിച്ചു ചില വർഷങ്ങൾ തുടർന്നുവെകിലും, ദൈവീകശബ്ദത്തിനു കീഴ്പ്പെട്ടു ഇറങ്ങി തിരിച്ചു.
2007 ൽ പകലോമറ്റം ജിജോ എബ്രഹാമുമായി വിവാഹം നടന്നു.അത് തന്റെ ജീവിതത്തിൽ വഴിത്തിരിവായി. അപ്പോസ്തോലിക് നാഷണൽ ചർച്ച് എന്ന പേരിൽ പ്രവർത്തനങ്ങൾ സജീവമായി.

ദൈവം അവർക്ക് ദാനമായി കൊടുത്ത മകൻ ആശേർ പേരിലും പ്രായത്തിലും എൻറെ മകന് സാമ്യനായിരുന്നു. എന്നെ എപ്പോൾ കണ്ടാലും ആദ്യം ചോദിക്കുന്നത് ആശേർ എവിടെയാണ് ?എന്നായിരുന്നു.
വിവിധ വേദികളിൽ നിന്ന് മാറി മാറി യാത്രചെയ്യുമ്പോഴും താഴ്മയുള്ള ഒരു ഹൃദയത്തിൻറെ ഉടമയായിരുന്നു സിസ്റ്റർ അഞ്ജലി പോൾ. പന്തളത്ത് ദൈവം അവർക്ക് നൽകിയ ദൈവസഭയിൽ പല സമയങ്ങളിൽ ആരാധനയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. വേർപെട്ട ഉപദേശങ്ങൾക്ക് വേണ്ടിമാത്രം നിലകൊണ്ട സിസ്റ്റർ എന്നും വേർപെട്ട ക്രൈസ്തവർക്ക് ഒരു മാതൃകയാണ്.

കഴിഞ്ഞ ചില നാളുകളായി സിസ്റ്റർ അജ്ഞലി പോൾ, ജിജോ പാസ്റ്ററും കഴിഞ്ഞ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുവാൻ ദൈവം അവസരം നൽകി.
കഴിഞ്ഞ അവധിക്കാലത്ത് പന്തളം അപ്പോസ്തോലിക് ചർച്ചിൽ നടന്ന എക്സൽ വിബിഎസിൽ വെച്ചാണ് സിസ്റ്റർ അഞ്ജലി പോളിനെ അവസാനമായി കാണുന്നത്. അവരുടെ ചർച്ചിൽ വിബിഎസ് ഡയറക്ടറായി മുൻപിൽനിന്ന് പ്രവർത്തിക്കാനും കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും തൻറെ തിരക്കിട്ട ശുശ്രൂഷ വേളകളിൽ സമയം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തിൻറെ നിരവധി രാജ്യങ്ങളിലും ദൈവവചനം പ്രസംഗിക്കുവാൻ അഞ്ജലി പോൾ കടന്നുപോയിട്ടുണ്ട്.പവ്വർവിഷൻ, യുട്യൂബ് മാധ്യമത്തിലൂടെ ലക്ഷകണക്കിന് ആളുകൾ തൻ്റ സാക്ഷ്യം കേട്ടു കഴിഞ്ഞു.

അമേരിക്കയിലെ പ്രസിദ്ധമായ പിസിനാക്ക് പോലെയുള്ള കോൺഫറൻസുകളിലും യുകെ യിലെ കൺവൻഷനുകളിലും പ്രസംഗിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
തൻറെ സുവിശേഷ തൽപരതയും ആത്മീയ ശുഷ്കാന്തിയും എടുത്തുപറയത്തക്കതാണ്. സൗമ്യത മുഖമുദ്ര ആക്കിയ സിസ്റററിനെ ഒരിക്കല് കണ്ടവരാരും മറക്കില്ല.
ബുധനാഴ്ച വരെ ബാംഗ്ലൂരിൽ പാസ്റ്റർ എം എ വർഗീസിനെ ചർച്ചിൽ നടന്ന പ്രത്യേക മീറ്റിങ്ങിൽ പങ്കെടുത്ത് വചനം ശുശ്രൂഷിച്ച മടങ്ങുമ്പോഴാണ് ഈ റോഡിനടുത്ത് നാമക്കലിൽ വച്ച് അവർ യാത്ര ചെയ്ത ബസ് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് സിസ്റ്റർ അഞ്ജലി പോളും മകൻ ആശേരും ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു.
നിത്യതയ്ക്കായി അനേകരെ വേഗത്തിൽ ഒരുക്കിയെടുത്ത അജ്ഞലിയുടെ ഓട്ടം അല്പം വേഗത്തിലായിരുന്നു. ആ ഓട്ടം വ്യാഴാഴ്ച പ്രഭാതത്തിൽ നിലച്ചു. ഇനിയും നിത്യതയിൽ നേരിൽ കാണാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.