പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായഹസ്തവുമായി പെണ്ണിക്കര ചർച്ച് ഓഫ് ഗോഡ്

ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ പുന്നമട, ഓമനപുഴ, മാരാരിക്കുളം, തലവടി (ആലപ്പുഴ ), ചെറുകര, നെടുമുടി, കാവാലം എന്നി സ്ഥലങ്ങളിൽ സഭ പാസ്റ്റർ ബാബു ചെറിയാന്റെ നേതൃത്വത്തിൽ YPE യൂണിറ്റിലെ മെമ്പേഴ്സും വിശ്വാസികളും ചേർന്ന് 100 കുടുംബങ്ങൾക്ക് 100 കിറ്റ് ആഹാരസാധനങ്ങളും, വസ്ത്രങ്ങളും വിതരണം ചെയ്തു . ഡിസ്ട്രിക്ട് പാസ്റ്റർമാരായ പാസ്റ്റർ ബാബു ബി മാത്യു, പാസ്റ്റർ ജോസഫ് സാം, പാസ്റ്റർ പി.വി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.

post watermark60x60

-ADVERTISEMENT-

You might also like