പി.വൈ.പി.എ യുടെ 2018 ലെ സർക്കുലറിന്റെ ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു

തിരുവല്ല: സംസ്ഥാന പി.വൈ.പി.എയുടെ 2018 ലെ സർക്കുലറിന്റെ ഡിജിറ്റൽ പതിപ്പിന്റെ പ്രകാശനം ഐ.പി.സി സംസ്ഥാന സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ ട്രഷറർ അജി കല്ലുങ്കൽ നിർവഹിച്ചു. വരും ദിവസങ്ങളിൽ പ്രിന്റഡ് കോപ്പി എല്ലാ മേഖലാ, സെന്ററുകളിൽ എത്തിക്കുവാനുള്ള ക്രമീകരണം സംസ്ഥാന നേതൃത്വം ചെയ്തു വരുന്നു.

മെമ്പർഷിപ് ഫോം, താലന്ത് പരിശോധന, പ്രവർത്തന പദ്ധതികളുടെ വിവരങ്ങൾ കൂടാതെ
മെമ്പർഷിപ് കുറ്റമറ്റ രീതിയിൽ കൃത്യമായി രേഖപ്പെടുത്തുവാനും, ബ്ലഡ്‌ ഡോനെഷൻ, പ്രവർത്തന പദ്ധതികളുടെ സംക്ഷിപ്ത രൂപം അടങ്ങിയ സർക്കുലറാണ് പി.വൈ.പി.എ സംസ്ഥാന സമിതി തയ്യാറാക്കിയിട്ടുള്ളത്.

ഇവാ. മനോജ്‌ മാത്യു റാന്നി (സംസ്ഥാന പി വൈ പി എ താലന്ത് കൺവീനർ ഇൻചാർജ്), പാസ്റ്റർ കലേഷ് വി.സോമൻ (താലന്ത് കൺവീനർ) പാസ്റ്റർ സുനിൽ വി. ജോൺ ( സെക്രട്ടറി), അജി കെ. ജോൺ (കോ ഓർഡിനേറ്റർ) എന്നിവരെ കൂടാതെ സംസ്ഥാന സമിതിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട താലന്ത് കമ്മിറ്റി അംഗങ്ങളാണ് താലന്ത് പരിശോധന വിഭാഗം കൈകാര്യം ചെയ്യുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like