ചെറു ചിന്ത:വിശ്വാസിയുടെ പ്രാർത്ഥനയും, ദൈവ പ്രവർത്തിയും | ബ്ലെസ്സൺ ഡൽഹി

പലപ്പോഴും നാമോരോരുത്തരും പിടിവാശിക്കാരാണ്.ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പുണ്ട്. ഇതിൽ നിന്ന് നാം മുന്പോട്ടും ഇല്ല പുറകോട്ടും ഇല്ല.
നമ്മുടെ ബാഹ്യ സൗന്ദര്യങ്ങൾ നാം വളരെ ശ്രദ്ധയോടു കൈകാര്യം ചെയ്യുമെങ്കിലും.അകമേയുള്ള സൗന്ദര്യം ” സൗമ്യത ”
വേണ്ടും വിധേന നാം ശ്രദ്ധിക്കാതെ പോകുന്നു.
സൗമ്യത ഉള്ളവർ ഭൂമിയെ അവകാശമാക്കും എന്ന് വിശുദ്ധ വചനം പറയുന്നു.
അകമേയുള്ള ഈ സൗന്ദര്യം ഒരു ചെറിയ വിഷയമല്ല എന്ന് ഈ വചനം നമ്മെ ഓർമിപ്പിക്കുന്നു.
പ്രകടമാകേണ്ട ഒരു സൗന്ദര്യമാണ്
സൗമ്യത,വാക്കിലും പ്രവർത്തിയിലും ഒരുപോലെ ഇത് വെളിപ്പെടുന്നു.
കാരണം ഇത് അന്തരംഗത്തു ഉൾകൊള്ളുന്ന സൗന്ദര്യമാണിത്.
വിശ്വാസ്സികളുടെ ഇടയിൽ സൗമ്യത ഇല്ലായ്കയാൽ രൂപപ്പെടുന്ന ഒരു സ്വഭാവ വിശേഷതയാണ് “സൗന്ദര്യ പിണക്കം” യഥാർത്ഥ സൗന്ദര്യം അകത്തു രൂപപ്പെടാത്തതിനാൽ ആണ് ഇതിനെ സൗന്ദര്യ പിണക്കം എന്ന് വിളിച്ചിരിക്കുന്നത്.
സൗമ്യത ആകുന്ന അലങ്കാരത്തിൽ ദൈവപ്രീതി ഉണ്ടാകുന്നു.അവിടെ ദൈവ പ്രവർത്തിയും വെളിപ്പെടുന്നു.സൗമ്യതയോടുള്ള
സമീപനത്തിൽ കൂടി മാത്രമേ ദൈവപ്രവർത്തികളെ മനസ്സിലാക്കുവാൻ സാധിക്കു. അല്ലെന്നു വരികിൽ നാം പിറുപിറുപ്പോടു കൂടി ജീവിതം നയിക്കുന്നവരായി തീരും.

post watermark60x60

വലിയൊരു മലയടിവാരത്തിൽ പാർത്തിരുന്ന ഒരമ്മച്ചി ഉണ്ടായിരുന്നു.അമ്മച്ചിക്ക് ഈ മലകേറി വേണമായിരുന്നു ദിനംപ്രതിയുള്ള ആവശ്യങ്ങൾ നിറവേറുവാൻ.അമ്മച്ചി ദിനംപ്രതി പ്രാർത്ഥിക്കും “കർത്താവേ ഈ മല മാറിപോകേണമേ ”
അമ്മച്ചി പ്രാർത്ഥിച്ചു കഴിഞ്ഞാൽ പോയ് നോക്കും മല മാറിപ്പോയോ എന്ന്.
പിന്നീട് പിറുപിറുത്തു കൊണ്ട് മല കേറും.ദൈവസന്നിധിയിൽ രണ്ടുകൊമ്പുള്ള മുയലിനെയും പിടിച്ചു മുൻപോട്ടു ജീവിക്കുന്ന ഒരമ്മച്ചിയാണിത്.
കർത്താവ് മല മാറ്റണമെന്നത് അമ്മച്ചിയുടെ വാശിയാണിന്നു. അതുകൊണ്ട് പ്രാർത്ഥനയിൽ ഇന്നും ആ വിഷയമുണ്ട്.മല മാറിയുമില്ല
അമ്മച്ചിയുടെ ജീവിതത്തിൽ മല മാറുകയുമില്ല എന്നതാണ് സത്യം.
ജീവിതത്തിൽ നാം
ആത്മീയ വളർച്ചയിൽ നാം
പ്രാപിക്കേണ്ടതായ പക്വതകളുണ്ട്.
അമ്മച്ചി മല മാറുവാൻ ദൈവസന്നിധിയിൽ മുട്ട് മടക്കിയപ്പോൾ.ബലപ്പെട്ടതു അമ്മച്ചിയുടെ കാൽ മുട്ടുകൾ ആയിരുന്നു.അമ്മച്ചിയുടെ പിടിവാശിയിൽ, കർത്താവുമായുള്ള സൗന്ദര്യപിണക്കത്തിൽ അമ്മച്ചിക്ക് മറഞ്ഞിരുന്ന ദൈവകൃപ ആയിരുന്നു ഇന്നും ബലത്തോട് കൂടി അമ്മച്ചി മലകേറി ഇറങ്ങുന്നത്.
അമ്മച്ചിയുടെ പ്രാർത്ഥന ദൈവം
കേട്ടു,എന്നാൽ അകമേയുള്ള
അമ്മച്ചിയുടെ സൗന്ദര്യം പിറുപിറുപ്പിന്റേതായിരുന്നു എന്നതിനാൽ അമ്മച്ചിക്ക്
അത് വെളിപ്പെട്ടില്ല. മലമാറിപോകുന്നതിലുപരി,വിശ്വാസത്തിൽ വളർന്നു
മല ജീവിതത്തിൽ ഒരു വിഷയമല്ലാതായി തീരുന്നതു ആണ് ആത്മീയ ജീവിതത്തിന്റെ സൗന്ദര്യം.
ഇന്ന് ഇപ്രകാരം ഉള്ള കീറാമുട്ടികൾ ദൈവസന്നിധിയിൽ ഇട്ടു,ആത്മീയ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന അനേകരുണ്ട്.
അകമേയുള്ള സൗന്ദര്യം
വർദ്ധിക്കുമ്പോൾ ദൈവീക
കൃപകൾ പ്രകാശിക്കും.
പ്രത്യാശയുടെ പുതു വഴികൾ കാണായ്‌ വരും.

-ADVERTISEMENT-

You might also like