കർണാടക യു.പി.എഫ് സുവിശേഷ യോഗവും സ്കോളർഷിപ്പ് വിതരണവും ആഗസ്റ്റ് 19 ന്

ചാക്കോ കെ തോമസ് ബെംഗളുരു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഐക്യ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പും (കെ.യു.പി.എഫ്) യുവജന വിഭാഗമായ കെ യു പി എഫ് യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ  ആഗസ്റ്റ് 19 ന് ഹെന്നൂർ എച്ച് ബി ആർ ലേഔട്ട് ബി ഡി എ കോംപ്ലക്സിന് സമീപമുള്ള സിറ്റി ഹാർവെസ്റ്റ് എജി ചർച്ച് ഹാളിൽ വൈകിട്ട് 5.30 മുതൽ 8.30 വരെ സുവിശേഷ യോഗവും സ്കോളർഷിപ്പ് വിതരണവും നടക്കും. കെ യു പി എഫ് പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് ഉദ്ഘാടനം ചെയ്യും. ഇവാ.ജോ തോമസ് പ്രസംഗിക്കും. ബ്രദർ. അനിൽ അടൂർ ഗാനശുശ്രൂഷ നിർവഹിക്കും. മൈസൂർ ജില്ല പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് മാത്യൂ തോമസ്, ബി.എ. ബസവരാജ് എം.എൽ എ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. വിവിധ പെന്തെക്കോസ്ത് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. ബാംഗ്ലൂരിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളായ ആഷ്ലിൻ ജോയ് , ഷാരോൺ സർജി വി.തോമസ്, കെസിയ ജിൻസ്, ഫേബ ജോർസൻ, ബ്ലസൻ പി ജെയിംസ്, ഗ്ലോറിയ ഡെന്നീസ് എന്നിവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.
കെ യു പി എഫ് സെക്രട്ടറി ഡോ. ജോൺസൻ വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ. സി.ജി.ബാബൂസ്’, ട്രഷറർ ബ്രദർ. സാജൻ ജോർജ്,പബ്ലിസിറ്റി കൺവീനർ ജേക്കബ് ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.