ഉപവാസ പ്രാർത്ഥനയും ധ്യാനയോഗവും

ഷാജി ആലുവിള

ശൂരനാട് : ചാക്കുവള്ളി ടൌൺ ഫെയ്ത് അസംബ്ലീസ് ഓഫ് ഗോഡ്(ഫെയ്ത് നഗർ) സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 27 മുതൽ 29 ഞായർ വരെ ഉപവാസ പ്രാർത്ഥനയും ധ്യാനയോഗവും നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ . ഉച്ചക്ക് 3 മണി മുതൽ പ്രതേക പ്രാർത്ഥന സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. രോഗികൾക്കായും കുടുംബങ്ങൾക്കുവേണ്ടിയും മറ്റു വിവിധ വിഷയങ്ങൾക്കയും ഈ സെക്ഷനിൽ പ്രാർഥിക്കുന്നതാണ്.

യഥാ ക്രമം, റെവ: ഡോക്: രാജു എം. തോമാസ്,റെവ: ഡോക്: മാത്യു മണ്ണികരോട്ട് , പാസ്: റെജി തങ്കച്ചൻ , പാസ്: എം.ജെ. ശാമുവേൽ, പാസ്: ഏ ലിശ, പാസ്: പ്രതാപൻ, പാസ്: ജയൻ എന്നിവർ ശുശ്രൂഷിക്കും. പാസ്റ്റർ തോമസ് മാത്യൂസ് യോഗങ്ങൾക്കു നേന്ത്രത്വം വഹിക്കും.
29- നുള്ള വിശുദ്ധ സഭയോഗത്തോടെ ഉപവസപ്രാർഥന അവസാനിക്കും. കരുനാഗപ്പള്ളി സെക്ഷനിൽ നിന്നോ ദൂരെ സ്ഥലങ്ങളിൽ നിന്നോ വന്നു താമസിച്ചു പ്രാർത്ഥനയിൽ സമ്മന്തിപ്പാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകർ അതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്.പാസ്റ്റർ തോമസ് മാത്യൂസ് ഫോൺ നമ്പർ.9447038764.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.