ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്താ ആശുപത്രി വിട്ടു

തിരുവല്ല: വാർദ്ധക്യ സഹചമായ ചില ശാരീരിക അസ്വസ്ഥതകളാൽ കഴിഞ്ഞ ചില ദിവസങ്ങളായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്ന മാർത്തോമ സഭയുടെ വലിയ തിരുമേനിയായ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇന്ന് ആശുപത്രി വിട്ടു.
അദ്ദേഹത്തിന്റെ ചികിത്സയെ ചുറ്റിപ്പറ്റിയുണ്ടായ ചില ആശയക്കുഴപ്പങ്ങളുടെ വെളിച്ചത്തിൽ സർക്കാർ ഒരു ഘട്ടത്തിൽ തന്റെ ചികിത്സ ഏറ്റെടുക്കാൻ തയ്യാറായിരുന്നു. അതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കളക്ടർ തിരുമേനിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ തൃപ്തി രേഖപ്പെടുത്തിയ സംഘം സർകാരിന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. മെച്ചമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം എന്ന വാദം ഉയർന്നിരുന്നെങ്കിലും അതിന്റെ ആവശ്യകതയില്ല എന്നായിരുന്നു റിപ്പോർട്ട്.

അദ്ദേഹം ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് ഡോക്ടറുമാരുടെ വിദഗ്ദസംഘം തിരുമേനിയെ പരിശോധിച്ച് ആശു‌പത്രി വിടുന്നതിന് ഇന്ന് അനുമതി നല്കുകയായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like