വൈ.പി.സി.എ ജനറല്‍ ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിജോ ജോസഫ് തടിയൂര്‍

ചിങ്ങവനം: ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡിന്റെ പുത്രിക സംഘടനയായ വൈപി സിഎജനറല്‍ ക്യാമ്പിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 23 മുതല്‍ 25 വരെ തിരുവല്ല മഞ്ഞാടിയുലുള്ള ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മ ക്യാമ്പ് സെന്ററിലാണ് വൈപിസിഎ യുവജന ക്യാമ്പ് നടക്കുന്നത്. നിരവധി യുവജനങ്ങള്‍ പങ്കെടുക്കുന്ന യൂത്ത് ക്യാമ്പില്‍ വിവിധ സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്.ക്യാമ്പ് തീം ഹപാക്ക്. ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി ചര്‍ച്ചില്‍ വെച്ച് നടന്ന സ്‌റ്റേറ്റ് കമ്മറ്റി മീറ്റിങ്ങില്‍ വിവിധ കമ്മറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പാസ്റ്റര്‍മാരായ വി. എ തമ്പി, ബിജു തമ്പി, പ്രിന്‍സ് തോമസ്, അലക്‌സ് ഭൂട്ടാന്‍, അനീഷ് ഏലപ്പാറ, ഡോക്ടര്‍മാരായ ചെറിയാന്‍ തമ്പി, ബിജു ജോസഫ് ഐഎസ്ആര്‍ഓ, ജോസഫ് ജോര്‍ജ് എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസ്സുകള്‍ നയിക്കും. വൈപിസിഎ ക്വയറും, പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണി, ജോയല്‍ പടവത്ത് എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. കുട്ടികള്‍ക്കായുള്ള വിഭാഗത്തിന് ട്രാന്‍സ്‌ഫോര്‍മേഴ്‌സ് നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.