ആസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ച് കോൺഫറൻസ്
പെർത്ത്: ആസ്‌ട്രേലിയൻ പെന്തക്കോസ്ത് പ്രവാസി മലയാളികളുടെ ഐക്യതയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ചുകളുടെ 6-ാം മത് നാഷണൽ കോൺഫ്രൻസ് ജൂലൈ 13, 14 തീയതികളിൽ പെർത്തിൽ നത്തപ്പെടുന്നു. ആസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഭാ നേതാക്കൻമാരും, പാസ്റ്റർമാരും, വിശ്വാസികളും കോൺഫ്രൻസിൽ പങ്കെടുക്കും. പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യപ്രഭാഷകനായിരിക്കുന്ന ഈ മീറ്റിംഗിൽ പ്രസിദ്ധ സുവിശേഷ ഗായിക പെർസിസ് ജോൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. എ.യു.പി.സി നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ സാജൻ കുരുവിള(ക്യൂൻസ് ലാൻഡ്), എ.യു.പി. സി വെസ്റ്റേൺ ആസ്‌ട്രേലിയ സ്റ്റേറ്റ് പ്രസിഡൻ്റ് മാത്യു തരിയൻ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ റോഷൻ സാമുവൽ തുടങ്ങിയ ദൈവ ദാസൻമാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. തൽസമയ സംപ്രേഷണം http://www.aupc.net.au എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


- Advertisement -

Comments are closed.