ലേഖനം:നിത്യതയും മനുഷ്യ ജീവിതവും | ജെയിംസ് വെട്ടിപ്പുറം , ദുബായ്

ഒന്നാമത്തെ മനുഷ്യജോഡി സൃഷ്ടിക്കപ്പെട്ടപ്പോള്‍  അവരോ ,അവരുടെ തലമുറകളോ ചുരുങ്ങിയ കാലയളവില്‍  ജീവിച്ചിട്ട്  മരിക്കണമെന്നുള്ളത് ദൈവോദ്ദേശ്യമായിരുന്നില്ല . ദൈവം അവര്‍ക്ക് ഒരു പറുദീസാ ഭവനം കൊടുക്കുക്കയും അവരുടെ മുന്‍പാകെ അനന്തജീവന്റെ (നിത്യജീവന്‍ ) പ്രതീക്ഷ വെയ്ക്കുകയും ചെയ്തു (ഉല്പത്തി .2;7-9  , 15;17).
എന്നാല്‍ അവര്‍ തങ്ങളുടെ ജീവന്‍ ആശ്രയിച്ചിരുന്ന ദൈവനിയമത്തെ ലംഘിച്ചതിനാല്‍ തങ്ങള്‍ക്കും തങ്ങളുടെ തലമുറകള്‍ക്കും ആ  പ്രതീക്ഷ നഷ്ടപ്പെടുത്തി .   ”ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തിലേക്ക്‌ പ്രവേശിച്ചു ”. ഇങ്ങനെ എല്ലാവരും പാപം ചെയ്തിരുന്നതുകൊണ്ട് മരണം മരണം സകല മനുഷ്യരിലേക്കും പരന്നു  (റോമ .5;12).
എന്നിരുന്നാലും , മനുഷ്യ വര്‍ഗ്ഗത്തെ വീണ്ടെടുക്കുവാന്‍ കരുണാമയനായ ദൈവം പദ്ധതി ആവിഷ്കരിച്ചു .തന്‍റെ ഏക ജാതനായ ക്രിസ്തു ആദാമിന്റെ സകല സന്തതികള്‍ക്കും വേണ്ടി തന്റെ പൂര്‍ണ്ണ മനുഷ്യജീവന്‍  അര്‍പ്പിച്ചു (1 തിമൊ.2;5,6 ).
ഇങ്ങനെ ആദാം നമുക്ക് നഷ്ടപ്പെടുത്തിയത് യേശുക്രിസ്തു തിരികെ വാങ്ങി , അഥവാ വീണ്ടെടുത്തു.  ഇപ്രകാരം വിശ്വസിക്കുന്നവര്‍ക്ക് ഒന്നാമത്തെ മനുഷ്യജോഡിയുടെ മുന്‍പാകെ ദൈവം വെച്ചിരുന്ന നിത്യജീവന്റെ അനുഭവം ഏവര്‍ക്കും ലഭിക്കുന്നതിന് വഴി തുറക്കപ്പെട്ടു .അതായതു ദൈവം നമുക്ക് നിത്യജീവന്‍ ദാനമായി പ്രാപിക്കുവാനുള്ള വഴി തുറന്നുതന്നു .
”എന്നാല്‍ ദൈവം നല്‍കുന്ന ദാനം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരമുള്ള നിത്യജീവന്‍ തന്നെ (റോമ .6;23) .      ദൈവകല്‍പ്പനകള്‍ കേട്ടനുസരിക്കുന്ന വ്യക്തികള്‍ക്ക് നിത്യജീവന്‍ കൈവരിക്കുവാന്‍ കഴിയുന്നതാണെന്ന് ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു (യോഹ .3;36).
ഇപ്പോഴത്തെ മര്‍ദ്ദകവ്യവസ്ഥിതിയെ മാറ്റിയിട്ട്, ദൈവം പ്രദാനം ചെയ്യുന്ന പൂര്‍ണ്ണതയും നീതിയുമുള്ള ഒരു ഭരണത്തിന്‍ കീഴില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ സകല വ്യവഹാരങ്ങളും നിര്വ്വഹിക്കപ്പെടുവാന്‍ ഇടവരുമെന്ന് ദൈവം തന്റെ മാറ്റമില്ലാത്ത വചനത്തിലൂടെ വാഗ്ദത്തം ചെയ്തിട്ടുണ്ട് ( ദാനി.2;44).
ഇതിനു തെളിവായി സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതുമായവയെല്ലാം ക്രിസ്തുവില്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍  ദൈവം ഉദ്ദേശിച്ചിരുന്നു എന്നും വചനം നമ്മെ അനുസ്മരിപ്പിക്കുന്നു (എഫെ .1;10).
അതെ  അന്ന് സാര്‍വ്വത്രികമായ ഐക്യം ഉണ്ടായിരിക്കും , മനുഷ്യജീവിതം വര്‍ഗ്ഗീയ കലാപങ്ങളില്‍ നിന്നും ,യുദ്ധ =ക്കെടുതികളില്‍ നിന്നും ,വിമുക്തി പ്രാപിച്ച് ഭൂവ്യാപകമായി ഏകീകൃതരായിരിക്കും . ജനങ്ങള്‍ സുരക്ഷിതരായി വസിക്കും . അവരെ വിറെപ്പിക്കുന്ന ആരും അന്നുണ്ടാകയില്ല  (സങ്കി.37;2 ,  മീഖാ.4;34).
കാരണം അന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന എല്ലാവരും പ്രിയമക്കള്‍ എന്നപോലെ ദൈവത്തിന്‍റെ അനുകാരികള്‍ ആയിരിക്കും ,അവര്‍ സ്നേഹത്തില്‍ തുടര്‍ന്നു വസിക്കും (എഫെ.5; 1, 2).
ദൈവത്തിന്റെ നീതിയുള്ള രാജഭരണത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ദൈവം വിഭാവന ചെയ്തിരുന്ന പറുദീസാവസ്ഥയില്‍ ഭൂമിയെ സകല മനുഷ്യവര്‍ഗ്ഗത്തിനും സമൃദ്ധമായി ആഹാരം നല്‍കുവാന്‍ കഴിയുന്ന ഒരു ഉദ്യാന ഭാവനമാക്കിത്തീര്‍ക്കുന്ന ,സന്തോഷകരമായ പദ്ധതിയില്‍ മനുഷ്യര്‍ എല്ലാവരും ഏകീകൃതരായി പ്രവര്‍ത്തിക്കും .  തുടര്‍ന്ന് രോഗമോ , വേദനയോ , വര്‍ദ്ധക്യത്തിന്റെ ദുര്‍ബ്ബല അനുഭവങ്ങളോ , മരണ ഭീതിയോ , ഒന്നുംതന്നെ മനുഷ്യജീവിതത്തിന്‍റെ ആസ്വാദനത്തിന് തടസ്സമാവുകയില്ല …!!!!
കല്ലറകളില്‍ വിശ്രമിക്കുന്നവര്‍പോലും  അന്ന് ജീവന്‍ മാറ്റമില്ലാത്ത വ്യവസ്ഥകളും വരും (യോഹ.5; 28, വെളി.21;1-5).
ആയതിനാല്‍ പ്രിയരേ , ഈ പ്രതീക്ഷകളുടെ നിവൃത്തി അനുഭവവേദ്യമാക്കുന്നതിനായി നിങ്ങളുടെ ജീവിതത്തെ ഒരുക്കിയിട്ടുണ്ടോ ….????   ഭൂമിയെ സൃഷ്ടിച്ചതിലുള്ള ദൈവോദ്ദേശ്യം അത് നിവസിക്കപ്പെടണം എന്നുള്ളതാണ് .ഇത് സാദ്ധ്യമാക്കുന്നതിനായി ദൈവം കുടുംബം സ്ഥാപിച്ചു. കൂടാതെ മാതാപിതാക്കള്‍ക്കും സന്തതികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി . ദൈവത്തിന്‍റെ മാറ്റമില്ലാത്ത വ്യവസ്ഥകളും കല്‍പ്പനകളും പാലിച്ചുകൊണ്ടുള്ള ഒരു വിജയകരമായ ജീവിതം നയിപ്പാന്‍ ദൈവം നമ്മെ സഹായിക്കട്ടെ …!!!!!!
മുടന്തന്‍ മാനിനെപ്പോലെ ചാടുന്നത് കാണാനും ഊമര്‍ ഗാനമാലപിക്കുന്നത് കേള്‍ക്കാനും കുരുടരുടെ കണ്ണുകള്‍ തുറക്കുന്നത് നിരീക്ഷിക്കാനും , ചെകിടര്‍ക്ക് കേള്‍വി ഉണ്ടെന്നു മനസ്സിലാക്കാനും …..മാത്രമല്ല , നെടുവീര്‍പ്പും ,വേദനയും ,മരണവും ,മുറവിളിയും ..ഇല്ലാത്ത അനുഭവത്തിലേക്ക് വരുവാനും , യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ..??   എങ്കില്‍ അങ്ങനെയുള്ള അവസ്ഥ എന്നേക്കും സ്ഥിരമായിരിപ്പാന്‍ പോകുന്ന യഹോവയുടെ പുതിയ വ്യവസ്ഥിതിയില്‍ ജീവിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി നിങ്ങളെയും നിങ്ങളുടെ സ്നേഹിതരേയും കൂടാതെ നിങ്ങളുടെ കുടുംബങ്ങളെയും സജ്ജരാക്കേണ്ടതിനായി സര്‍വ്വശക്തനായ ദൈവം സഹായിക്കുമാറാകട്ടെ…!!!!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.