അസംബ്ലിസ് ഓഫ് ഗോഡ് മധ്യമേഖല ഡയറക്ടറായി പാസ്റ്റർ എ. ബാനാൻസോസ്

പുനലൂർ: പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ അസംബ്ലിസ് ഓഫ് ഗോഡ് മധ്യമേഖല ഡയറക്റ്റർ ആയി പാസ്റ്റർ എ. ബാനാൻസോസ് തിരഞ്ഞെടുക്കപ്പെട്ടു.
മുൻ ഡയറക്ടർ ആയിരുന്ന പാസ്റ്റർ ടി.പി പൗലോസ് എക്സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലെക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സൂപ്രണ്ട് റവ. പി.എസ്. ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഇപ്പോൾ ചണ്ണപ്പേട്ട അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്ന പാസ്റ്റർ എ. ബാനാൻസോസ് മൂന്നാം തവണയാണ് മധ്യമേഖല ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സുപ്രണ്ട് റവ. പി.എസ്. ഫിലിപ്പ് നിയുക്ത മേഖല ഡയറക്ടറുടെ നിയമന പ്രാർത്ഥനയും നടത്തി. പാസ്റ്റർ എ. ബാനാൻസോസിന് ക്രൈസ്തവ എഴുത്തുപുര മീഡിയയുടെ അനുമോദനങ്ങൾ

 

-ADVERTISEMENT-

-ADVERTISEMENT-

You might also like