WINGS ’18 രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ്: ദുബായ് അപ്പസ്തോലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഓഗസ്റ്റ് 18 ന് വിദ്യാർത്ഥികൾക്കായി ക്രമീകരിക്കുന്ന ഏകദിന കോൺഫറൻസ് ദുബായ് അൽമുല്ല പ്ലാസ ക്ക് സമീപമുള്ള ABC ഹാളിൽ നടക്കും. പാസ്റ്റർ ബെർണാഡ് ബ്ലസിങ്, ആഷ്‌ലി ജോൺ എന്നിവർ പ്രത്യേക വിഷയങ്ങളിൽ ക്ളാസുകൾ കൈകാര്യം ചെയ്യും. ജെൻ ജോൺസന്റെയും ടീമിന്റെയും നേതൃത്വത്തിൽ അനുഗ്രഹീത ആരാധനയും കോൺഫെറെൻസിന്റെ പ്രത്യേകതയാണ്.

കുട്ടികളിൽ ദൈവീക സ്വഭാവം വളർത്തുവാനും യേശുവിന്റെ സാക്ഷികൾ ആകുവാനും പ്രത്യാശ നശിച്ച ലോകത്തിൽ വെളിച്ചമായി ശോഭിക്കുവാനും തനിമ നഷ്ടപ്പെടാത്ത ഉപ്പ് പോലെ നിലനിൽക്കേണ്ടതിനു അവരെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ഈ കോൺഫെറെൻസിന്റെ ലക്ഷ്യം. സൗജന്യ രജിസ്ട്രേഷനോട് കൂടെ നടത്തുന്ന ഈ പ്രത്യേക പ്രോഗ്രാമിൽ ഗ്രുപ്പ് ചർച്ചകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, ഗാന പരിശീലനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും Pr. Jailal (Mob. 0559267346), Bro. Jijo (Mob. 0551437893)
Registration Link https://goo.gl/forms/LPXKYfcOCsYIFOVh1

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading