കുമ്പനാട് സെന്റർ പി.വൈ.പി.എ: നേതൃത്വ സെമിനാർ നടത്തി

കുമ്പനാട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനയായ കുമ്പനാട് സെന്റർ പി.വൈ.പി.എ ജൂൺ 16ന് നേതൃത്വ സെമിനാർ ഐ.പി.സി മാരാമൺ സഭയിൽ വെച്ച് നടത്തി. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ കുഴിക്കാല അധ്യക്ഷത വഹിച്ചു. കുമ്പനാട് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ റ്റി. എ ജോസഫ് ഉത്ഖാടനം ചെയ്താരംഭിച്ച മീറ്റിംഗിൽ ഇവാഞ്ചലിസ്റ് ലൈജു ജോർജ്‌ കുന്നത്ത് ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. സെന്റർ പി.വൈ.പി.എ ട്രെഷറർ ജിനോയ് ജോൺ സ്വാഗതം അറിയിച്ചു. സെന്ററിലെ വിവിധ ലോക്കൽ സഭകളിൽ നിന്നുമായി 150ലധികം പി.വൈ.പി.എ ഭാരവാഹികൾ പങ്കെടുത്തു.

ആഗസ്റ്റ് മാസം 22 മുതൽ 24 വരെ നടക്കുന്ന കെറുസ്സോ-5 ക്യാമ്പിനെ കുറിച് ഒരു ലഖുവിവരണവും അറിയിപ്പുകളും സെന്റർ പി.വൈ.പി.എ സെക്രട്ടറി നെവിൻ മങ്ങാട്ട് സദസിന് നൽകി. പ്രസ്തുത മീറ്റിംഗിൽ ഈ വർഷത്തെ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമ്പനാട് സെന്ററിലെ 20ലധികം കുട്ടികളെ സംസ്ഥാന പ്രതിനിധി ജസ്റ്റിൻ നെടുവേലിയുടെ അധ്യക്ഷതയിൽ മൊമെന്റോ നൽകി ആദരിച്ചു. സെന്റർ പി വൈ പി എ വൈസ് പ്രസിഡന്റ് അജിൻ റ്റി തോമസ് നന്ദി അറിയിക്കുകയും പാസ്റ്റർ തോമസ് നൈനാൻ, പാസ്റ്റർ അണിയൻകുഞ് ചെടിയത്‌, ജോജി റ്റി. മാത്യു, ഇവാഞ്ചലിസ്റ് കാലേബ് ജീ. ജോർജ്‌, പാസ്റ്റർ മാത്യു എബ്രഹാം, പാസ്റ്റർ ജിജി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ഈ നേതൃത്വ സെമിനാർ മൂലം കുമ്പനാട് സെന്ററിലെ ലോക്കൽ പി വൈ പി എയുടെ പ്രവർത്തനങ്ങൾ കുറേക്കൂടി ഊർജ്ജിതപ്പെടുത്തുന്നതിനും ഒരു നല്ല പ്രവർത്തന ശൈലി കാട്ടിക്കൊടുക്കുന്നതിനും കഴിഞ്ഞു എന്ന് സെന്റർ പി.വൈ.പി.എ സെക്രട്ടറി നെവിൻ മങ്ങാട്ട് അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like