വർഷിപ്പ് സെന്റർ കോളജ് ഓഫ് തീയോളജിയുടെ 11മത് ബാച്ച് ജൂലൈ 4ന് ആരംഭിക്കും

ഷാർജ: വർഷിപ്പ് സെന്റർ കോളജ് ഓഫ് തീയോളജിയുടെ പതിനൊന്നാമത് ബാച്ച് അടുത്ത ബുധനാഴ്ച (ജൂലൈ നാലാം തീയതി) ആരംഭിക്കും. ഷാർജയിലും അൽ ഐനിലും ക്ലാസ്സുകൾ ഉണ്ടായിരിക്കും. IATA യുടെ അംഗീകാരത്തോടെ നടത്തപ്പെടുന്ന കോഴ്സുകൾക്ക് ഐ.പി.സി ജനറൽ കൗണ്സിലിന്റെ അംഗീകാരവും ഉണ്ട്. മധ്യേഷ്യയിൽ ഐ.പി.സി ജനറൽ കൗൺസിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏക ബൈബിൾ കോളേജ് ആണ് WCCT-യെന്ന് ഡയറക്ടർ ഡോ. വിൽസൺ ജോസഫ് പറഞ്ഞു.
പാസ്റ്റർ റോയ് ജോർജ് റെജിസ്ട്രർ ആയി പ്രവർത്തിക്കുന്നു. അനുഭവ സമ്പത്തുള്ള അനുഗ്രഹീതരായ അധ്യാപകർ ആണ് WCCT യിൽ വിവിധ കളാസ്സുകൾ നായിക്കുന്നതെന്ന് പാസ്റ്റർ റോയ് ജോർജ് പറഞ്ഞു. D.Th, B.Th, M.Div എന്നീ കോഴ്സുകൾ ആയിരിക്കും നടത്തെപ്പടുന്നത്. MDiv കോഴ്സുകൾ പ്രധാനമായും പാസ്റ്റർ സൈമൺ ചാക്കോ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റവ. ഡോ. വിൽസൺ ജോസഫ് 050 4814789, പാസ്റ്റർ റോയി ജോർജ് 050 4993954

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.