ക്രൈസ്തവ എഴുത്തുപുര സാമൂഹ്യ സേവന പ്രവർത്തനം “ശ്രദ്ധ” ക്കു പുതിയ നേതൃത്വം; ഡയറക്ടർ ഡോ. പീറ്റർ ജോയ്

ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹ്യ സേവന പ്രവർത്തനമായ ശ്രദ്ധക്ക് പുതിയ ഡയറക്ടർ ബോർഡ് നിലവിൽ വന്നു. മാനേജ്മെന്റ് ടീം പ്രതിനിധി പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് ചെയർമാനായി നീയമിതമായി. അനുഗ്രഹീത വാഗ്മിയും ക്രൈസ്തവ എഴുത്തുപുര പ്രോജക്ട് ഡയറക്ടറും ആണ് അദ്ദേഹം.

“ശ്രദ്ധ”യുടെ ഡയറക്ടർ ആയി ഡോ. പീറ്റർ ജോയ് നിയമിതനായി. സാമൂഹ്യ സേവനത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഇദ്ദേഹം മികച്ച കൗൺസിലർ കൂടി ആണ്. നിരവധി സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഇന്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്കിയസ്ട്രി (IASP) അംഗവും, മെമ്പർ കേരളം അസോസിയേഷൻ ഓഫ് പ്രൊഫെഷണൽ സോഷ്യൽ വർക്കർ (KAPS) പത്തനംതിട്ട ട്രേഷററും, ഓൾ ഇന്ത്യൻ ഹ്യൂമൻ റൈറ്റ് അസോസിയേഷൻ സ്‌പെഷ്യൽ ആക്റ്റിവ് മെമ്പറും ആണ്. ഐ.സി.പി.എഫ് മുൻ സ്റ്റാഫ് ആണ്.

ജോയിന്റ് ഡയറക്ടർ ബിനു മാത്യു ആണ്‌ . ക്രൈസ്തവ എഴുത്തുപുര കേരള ഘടകം കമ്മറ്റി അംഗമാണ് ബിനു മാത്യു.

വിവിധ സാമൂഹ്യ വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തുക, സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ചു ബോധവത്ക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക, കൗൺസിലിംഗ് നല്കുക, സർക്കാരിന്റെ വിവിധ സമൂഹീക ക്ഷേമ പദ്ധതികളുമായി സഹകരിക്കുക തുടങ്ങിയവാണ് ശ്രദ്ധയുടെ പ്രവർത്തനങ്ങൾ. കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കതക്ക രീതിയിൽ ശ്രദ്ധയെ ഒരു എൻ.ജി.ഒ ആക്കി പ്രവർത്തനങ്ങൾ കൂടുതൽ വിശാലപ്പെടുത്തുമെന്നു ഡയറക്ടർ പീറ്റർ ജോയ് പ്രതീക്ഷ പ്രകടിപ്പിച്ചു. സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ചേർന്നു പ്രവർത്തിക്കാൻ സന്നദ്ധരായവർക്ക് ശ്രദ്ധയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ അവസരങ്ങൾ ഉണ്ടായയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.