ഐ.പി.സി അബുദാബി സുവർണ്ണ ജൂബിലി യോഗം നടന്നു

അബുദാബി: ഐ.പി.സി അബുദാബിയുടെ സുവർണ്ണ ജൂബിലി വർഷത്തോടുള്ള ബന്ധത്തിൽ താങ്ക്സ് ഗിവിങ് സെറിമണി മീറ്റിംഗ് ജൂൺ മാസം 16 റാം തീയതി വൈകിട്ട് 6 മുതൽ 10 വരെ അബുദാബിയിലെ സെന്റ്‌ ആൻഡ്രൂസ് ചർച്ചിൽ വെച്ച് നടന്നു.
1968 മെയ് 5, അറബി നാട്ടിലെ പെന്തകോസ്ത് ചരിത്രത്തിൽ ഒരിക്കലും മായാതെ കിടക്കുന്ന ഒരു സുവർണ്ണ ദിനം.

അഞ്ച് പതിറ്റാണ്ടിനു ശേഷവും ആ ചരിത ദിനത്തിന്റെ ശോഭ തിളങ്ങിത്തന്നെ നിൽക്കുന്നതുപോലെ , 2018 ജൂൺ 16 അബുദാബി ഐ പി വി യുടെ സുവർണ ജൂബിലി ആഘോഷവും അറബി നാട്ടിലെ പെന്തകോസ്ത് ചരിത്രത്തിൽ രേഖപെടുത്തി .
അബുദാബി ഐ പി സി എന്ന തോട്ടത്തിന്റ വിത്ത് വിതറാൻ നിയോഗിതരായവരിൽ ഒരാളായ പാസ്‌റ്റർ തോമസ് വർഗീസിന്റെയും , സഭയുടെ ആരംഭ കാലം മുതൽ നാലര പതിറ്റാണ്ടുകളോളം ശക്തമായ നേതൃത്തത്തിലൂടെ ഇടയ ശുശ്രുഷ ചെയ്‌തുവന്ന പാസ്‌റ്റർ എം.സി ചാക്കോയുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഒരു ജൂബിലി ആഘോഷം നടക്കുവാൻ ദൈവം സഹായിച്ചു .
അറബി നാട്ടിലെ അപ്പോസ്തലൻ എന്ന്അറിയപ്പെടുന്ന പാസ്‌റ്റർ എം.സി ചാക്കോയെ മിനിറ്റുകളോളം നീണ്ടുനിന്ന കരഘോഷത്തോടെയാണ് വിശ്വാസ സമൂഹം സ്റ്റേജിലേക്ക് ആനയിച്ചത് .കർത്തൃദാസനോടുള്ള വിശ്വസികളുടെ സ്‌നേഹവും ആദരവും പ്രഘോഷിക്കുന്നതായിരുന്നു ആ കരഘോഷം .
പാസ്‌റ്റർ എം സി ചാക്കോയുടെയും, പാസ്‌റ്റർ തോമസ് വര്ഗീസിന്റെയും , സഹോദരി റോസമ്മ ബേബിയുടെയും അനുഭവ സാക്ഷ്യം ജന ഹൃദയങ്ങളെ അമ്പതു വര്ഷത്തിന്ന് പിന്നിലെ വളരെ ത്യാഗപൂർണമായ ഒരു അന്തരീക്ഷത്തിലേക്ക് കൊണ്ടുപോയി , പുതിയ തലമുറ ആ അവസ്ഥ ഒരു അതിശയത്തോടുകൂടിയാണ് മനസ്സിൽ കുറിച്ചിട്ടത് .

ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ മുഖ്യ പ്രാസംഗികൻ ആയിരിന്നു. .
യോഗത്തിൽ പാസ്റ്റർമാരായ അജു ജേക്കബും, സാമുവേൽ എം തോമസും ചേർന്ന് സഭയുടെ മുൻകാല ശുശ്രൂഷകാരെയും, പ്രവർത്തകരെയും മൊമെന്റോ നൽകി ആദരിച്ചു.
സുവർണ്ണ ജൂബിലി വർഷത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾ നടത്തുവാൻ സഭ തീരുമാനിച്ചു.
ഭാരതത്തിന്റെ സുവിശേഷീകാരണത്തിനായി മിഷനറിമാരെ അയക്കുക, അവരെ സപ്പോർട്ട് ചെയ്യുവാൻ പാസ്റ്റർ കെ.സി ജോൺ തൻ്റെ പ്രസംഗത്തിൽ സഭയെ ആഹ്വാനം ചെയ്തു.
അൻപതുപേർ അടങ്ങുന്ന ഗായകസംഗം യോഗത്തിൽ മനോഹരമായി ഗാനങ്ങൾ ആലപിച്ചു.

ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ്, ഐ.പി.സി യു.എ.ഈ റീജിയൺ പ്രസിഡന്റ് പാസ്റ്റർ ഗർസീം, അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.

യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശൂഷകരും, വിശ്വാസികളും ഈ മീറ്റിംഗിൽ പങ്കെടുത്തു.
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും അനേകം വിശ്വസികൾ യോഗം തത്സമയം ഓൺലൈൻ മാധ്യമങ്ങളിലൂടെ വീക്ഷിച്ചു

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.