ഒരുപാട് ജീവനുകൾ രക്ഷിച്ച ബ്ലെസ്സന്റെ ജീവൻ രക്ഷിക്കാൻ സഹായം അപേക്ഷിക്കുന്നു.

മാവേലിക്കര: ബ്ലെസ്സൺ (24), സ്നേഹതീരം ആംബുലൻസ് ഡ്രൈവർ ആണ്, അദ്ദേഹം ഈ കഴിഞ്ഞ ജൂൺ 9 ന് ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുവാൻ പോകുന്ന വഴി വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞു വളരെ ഗുരുതര പരിക്കുകളോടെ ചില ദിവസങ്ങളായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്‌പിറ്റലിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവനു വേണ്ടി മല്ലിടുകയാണ്.

30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി വിധിയുടെ വിളയാട്ടത്തിൽ പകച്ചു നിൽക്കുകയാണ് ബ്ലെസ്സന്റെ കുടുംബം.

ഈ വിവരം അറിഞ്ഞയുടൻ തന്നെ ക്രൈസ്തവ എഴുത്തുപുര പ്രതിനിധികൾ ആശുപത്രി അധികൃതരുമായി സംസാരിക്കുകയും, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല പരിചരണം ഈ സഹോദരന് ലഭ്യമാക്കുവാൻ വേണ്ടത് എല്ലാം ചെയ്യുമെന്ന് ആശുപത്രി മാനേജ്മെൻറ് ഉറപ്പ് നല്കിയിട്ടുമുണ്ട്.

post watermark60x60

എങ്കിലും ബ്ലസന്റെ നില മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നതിനാൽ വായനക്കാർ ഭയവായി മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like