കൊടുങ്ങല്ലൂരിൽ സുവിശേഷകർക്കു നേരെ അക്രമം; വീഡിയോ പ്രചരിക്കുന്നു

ക്രൈസ്തവ എഴുത്തുപുര സ്ഥലം എം.എൽ.യുമായി ബന്ധപ്പെട്ടു

കൊടുങ്ങല്ലൂർ: മതപ്രചരണം എന്നാരോപിച്ച് മൂന്ന് സഹോദരങ്ങളെ ഹിന്ദു ഹെൽപ്പ് ലൈൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരള ഹിന്ദു ഹെൽപ്പ് ലൈൻ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്താണ് സംഭവം നടന്നിരിക്കുന്നത്. ഇത് ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കേറി കളിക്കണ്ടെന്നും, ഹിന്ദു ഭവനങ്ങളില്‍ കേറി മതപ്രചരണം നടത്തെണ്ടെന്നും ഈ വ്യക്തികളെ ഭീഷണിപ്പെടുത്തുകയാണ് ഹിന്ദു ഹെൽപ്പ് ലൈൻ പ്രവര്‍ത്തകര്‍. ഇവരുടെ കയ്യിലുള്ള ചെറുലേഖനങ്ങൾ കീറി കളയാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-28 പ്രകാരം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഇതിന്റെ പരസ്യമായ ലംഘനമാണ് തൃശ്ശൂര്‍ ജില്ലയിലെ ഹിന്ദു ഹെൽപ്പ് ലൈൻ പ്രവര്‍ത്തകര്‍ നടത്തിയത് മാത്രമല്ല ഇത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ അഭിമാനത്തോടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ക്രിസ്റ്റ്യന്‍ ഭൂരിപക്ഷമുണ്ടായാല്‍ അവര്‍ ഹിന്ദുക്കളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും, മതം പ്രചരിപ്പിക്കുന്നവരെ തല്ലി കാലൊടിക്കണം എന്നൊക്കെയാണ് ഫേസ്ബുക്കിലെ കമന്റുകള്‍. ഇവരെ മര്‍ദിക്കാത്തതിലുള്ള നിരാശയും പലരും പങ്ക് വെയ്ക്കുന്നുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ 500ഓളം പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

post watermark60x60

ഈ വിഷയം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ക്രൈസ്തവ എഴുത്തുപുര മാനേജ്മെൻറ് കൊടുങ്ങല്ലൂർ എം.എൽ.എ സുനിൽ കുമാറുമായി സംസാരിച്ചു. ഈ വിഷയം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ക്രൈസ്തവ എഴുത്തുരുയോട് പ്രതികരിച്ചു. തികച്ചും നിർഭാഗ്യകരമായ സംഭവമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

കേരളത്തിലാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഈ മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്നത് എന്നത് അപലപനീയമാണ്.

Download Our Android App | iOS App

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ചുവടെയുള്ള ലിങ്കിൽ:

 

-ADVERTISEMENT-

You might also like