ചെങ്ങന്നൂർ: സാമ്പത്തീകമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ബാഗും കുടയും നോട്ടുബുക്കും സ്ക്കൂളിലെത്തി വിതരണം ചെയ്തു. പാവപ്പെട്ട കുട്ടികൾക്ക് ഈ നന്മയുടെ പുഞ്ചിരി സമ്മാനം നല്കിയത് ചെങ്ങന്നൂർ സെൻറർ പി.വൈ.പി.എ ആണ്.
പുത്തൻകാവിലെ ഗവ. യു പി എസി ലെ 40 വിദ്യാർത്ഥികൾക്കാണ് ചെങ്ങന്നൂർ സെന്റർ പി.വൈ.പി.എ . പഠനോപകരണങ്ങൾ നല്കിയത്.
സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.പി.കോശി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പോലീസ് സബ് ഇൻസ്പെക്ടർ എം.എം.വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. പോലീസ് അഡീഷനൽ എസ്.ഐ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.
ഐ.പി.സി.സ്റ്റേറ്റ് കൗൺസിൽ അംഗം ഷാജി വി ജോർജ്, പാസ്റ്റർ കെ.കെ.ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്ക്കൂളിലെ അദ്ധ്യാപകൻ വർഗീസ് സാറാണ് വിതരണ ക്രമീകരണങ്ങൾ ചെയ്തത്.
സെൻറർ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോർജ്, പി.വൈ.പി.എ പ്രസിഡണ്ട് ബിജു സ്റ്റീഫൻ, വൈസ് പ്രസിഡണ്ട് ജോൺ വിനോദ് സാം, സന്തോഷ് വർഗീസ്,സെക്രട്ടറി അഭിലാഷ് വാഴാർമംഗലം, ജോ. സെക്രട്ടറി ആഷിക് പുന്നൂസ്, ജോഷ്വാ രാജു, ട്രഷറാർ റോബി ചാക്കോ, വിൽജി വളഞ്ഞവട്ടം, വിജോ ചെങ്ങന്നൂർ എന്നിവർ നേതൃത്വം നല്കി.
-Advertisement-