പ്രവർത്തോത്ഘാടനം ഡോ. കെ.സി. ജോൺ നിർവ്വഹിക്കും

തിരുവല്ല: ഐ.പി.സി തിരുവല്ല സെന്റർ പി.വൈ.പി.എ യുടെ പുതിയ ഭരണസമിതിയുടെ പ്രവർത്തോത്ഘാടനം ജൂൺ 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവല്ല ഐ.പി.സി പ്രയർ സെന്ററിൽ വച്ച് ഐ.പി.സി ജനറൽ സെക്രട്ടറി ഡോ. കെ.സി. ജോൺ നിർവ്വഹിക്കുന്നു.
പ്രസ്തുത യോഗത്തിൽ പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ് സുവി. അജു അലക്സ് മുഖ്യാധിധി ആയിരിക്കും. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ശാമുവേൽ മുഖ്യ സന്ദേശം നൽകും. അന്നേ ദിവസം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പി.വൈ.പി.എ സംസ്ഥാന സമിതി അംഗങ്ങളെയും കൂടാതെ പത്താം ക്ലാസ്സിലും പ്ലസ് റ്റുവിനും ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിക്കും. ഇതിനു പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 30 കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവും വിതരണം ചെയ്യും. സുവി. ശാമുവേൽ വിൽ‌സൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like