റ്റി.പി.എം സഭയുടെ സംസ്ഥാന ശുശ്രൂഷക സമ്മേളനം ജൂൺ 18 മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സംസ്ഥാന ശുശ്രൂഷ സമ്മേളനം ജൂൺ 18 മുതൽ 20 വരെ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലും 20 മുതൽ 22 വരെ തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിലും 25 മുതൽ 27 വരെ എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിലും നടക്കും.
കൊട്ടാരക്കര, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട സെന്ററുകളിലെ ശുശ്രൂഷകരുടെ യോഗം കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലും തിരുവല്ല, കോട്ടയം, റാന്നി, കട്ടപ്പന സെന്ററുകളിലെ ശുശ്രൂഷകരുടെ യോഗം തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിലും എറണാകുളം, മൂന്നാര്‍, തൃശൂർ, കോഴിക്കോട് സെന്ററുകളിലെ ശുശ്രൂഷകരുടെ യോഗം എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിലും നടക്കും. സഭയുടെ കേരളത്തിലെ എല്ലാ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ ശുശ്രൂഷക സമ്മേളനത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like