നവീന ആശയവുമായി സംസ്ഥാന പി.വൈ.പി.എ: ഔദ്യോഗിക വാർത്താ വാട്സാപ്പ് ഗ്രൂപ്പ് പ്രവർത്തനമായി

കുമ്പനാട്: പുതിയ സംസ്ഥാന പി.വൈ.പി.എ ദൗദ്യോഗി വാർത്തകൾ പുറത്ത് വിടുന്നതിനായി പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികളെ കോർത്തിണക്കി പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു.

post watermark60x60

ആശങ്കയുണർത്തുന്നതും അർദ്ധസത്യങ്ങളും അസത്യങ്ങളുമായ വാർത്തകൾ നിരന്തരം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടൽ. പി.വൈ.പി.എയുടെ ദൈനംദിന പ്രവർത്തനത്തിൽ നവ മാധ്യമങ്ങളുടെയും പുത്തൻ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നേതൃത്വത്തിന്റെ പുതിയ നീക്കം. ഇനി മുതൽ പി.വൈ.പി.എ യുടെ വാർത്തകൾ പത്രപ്രവർത്തകർക്കായി ഔദ്യോഗികമായി ഈ ഗ്രൂപ്പ് വഴി ലഭിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like