സഹോദരങ്ങൾക്ക് വലിഡിക്ടോറിയൻ ബഹുമതി

ഗ്രാന്റ് പ്രറേറി (ഡാലസ്): മാവേലിക്കരയിലെ അറുനൂറ്റി മംഗലത്തു നിന്നും അമേരിക്കയിൽ കുടിയേറിയ പുന്നക്ക തെക്കേതിൽ ഫിലിപ്പ് ബേബി (ഷാജൻ) ചെങ്ങന്നൂർ തിട്ടമേൽ പറമ്പത്തൂർ ഷെർലി ഫിലിപ്പ് (മിനിയ) ദമ്പതിമാരുടെ മൂന്നു മക്കൾക്കും വലിഡിക്ടോറിയൻ എന്ന അപൂർവ്വ ബഹുമതി. മൂത്തമകൾ സ്റ്റേയ്ഡി ഫിലിപ്പ് (22) 2012 ൽ സൗത്ത് ഗ്രേന്റ് പ്രറേയ്റി ഹൈസ്കൂളിൽ നിന്ന് (4.754 ജിപിഎ), സ്റ്റീവൻ ഫിലിപ്പ് 2015 ൽ ഡബിസ്ക്കി ഹൈസ്കൂളിൽ നിന്നും (4.45 ജിപിഎ) ഇളയ സഹോദരൻ സ്റ്റാൻലി ഫിലിപ്പ് 2018 ൽ ഗ്രാൻറ് പ്രറേയ്റി ഹൈസ്കൂളിൽ നിന്നുമാണ് വലിഡിക്ടോറിയൻ എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്. ടെക്സസ് ടെക്ക് (ലബക്ക്) മെഡിക്കൽ വിദ്യാർഥിനിയായി സ്റ്റേയ്ഡിയും ടെക്സസ് ടെക്ക് (അമറല്ലൊ) ഫാർമസി വിദ്യാർഥിയായി സ്റ്റീവനും ഉന്നത പഠനം തുടരുമ്പോൾ സാന്റോണിയോ ഡന്റൽ കോളജിൽ ചേർന്ന് പഠിക്കുന്നതിനാണ് സ്റ്റാൻലിയുടെ തീരുമാനം. ബയോളജി മേജറായി പ്രിഡെന്റൽ വിദ്യാർഥിയായി പ്രവേശനം നേടും. കേരളത്തിൽ മാവേലിക്കര അറനൂറ്റിമംഗലം ഐപിസി എബൻ ഏസർ സഭാംഗങ്ങൾ ആണ് ഈ കുടുംബം.

പഠനത്തിലും കമ്മ്യൂണിറ്റി സർവീസിലും ഒരേ പോലെ താൽപര്യം പ്രകടിപ്പിക്കുന്ന സ്റ്റാൻലി ഇർവിങ് റവ. ഡോ. ബേബി വർഗീസ് പാസ്റ്ററായ ഐപിസി ഫുൾ ഗോസ്പൽ അസംബ്ലിയിലെ ഗായക സംഘാംഗം, ചിൽ‍ഡ്രൻസ് ചർച്ച് മിനിസ്ട്രി, പിവൈപിഎ തുടങ്ങിയ രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. മലയാളവും ഇംഗ്ലീഷും ഒരേ പോലെ സംസാരിക്കുവാനുള്ള സ്റ്റാൻലിയുടെ കഴിവു പ്രശംസനീയമാണ്. നിരവധി സാമൂഹ്യ സേവനത്തിനുള്ള അവാർഡുകളും സ്റ്റാൻലിക്കു

ഞങ്ങളുടെ മാതാപിതാക്കൾ ഒരു പെനിപോലും ഇല്ലാതെയാണ് അമേരിക്കയി ലെത്തിയത്. ഇംഗ്ലീഷ് ഭാഷയും പരിചയമില്ലായിരുന്നു. എന്നാൽ അവരുടെ സമർപ്പണ മനോഭാവവും പ്രാർത്ഥനയും ദൈവ ഭയവും ഞങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. അച്ചടക്കവും നിരാശകൂടാതെയുള്ള പരിശ്രമവും മാതാപിതാക്കളിൽ നിന്നാണ് ഞങ്ങൾ അഭ്യസിച്ചത്. മെയ് 29 ന് ഹൈസ്കൂൾ ഗ്രാജുവേഷനിൽ വലിഡക്ടോറിയൻ സ്പീച്ച് നടത്തുന്നതിനിടയിൽ സ്റ്റാൻലി ഫിലിപ്പ് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.