IAS / IPS പഠനത്തിന് സ്കോളർഷിപ്പുമായി സംസ്ഥാന പി.വൈ.പി.എ

കുമ്പനാട് : IAS / IPS പഠനത്തിന് നിങ്ങൾക്ക് ആഗ്രഹവും ആർജ്ജവുമുണ്ട്, പക്ഷെ സാമ്പത്തികമാണ് അതിന് വിലങ്ങുതടിയെങ്കിൽ ഇനി മുതൽ സംസ്ഥാന പി.വൈ.പി.എ നിങ്ങൾക്കൊപ്പമുണ്ടാകും.

പഠനത്തിന് ആവശ്യമായ മുഴുവൻ സ്കോളർഷിപ്പ് തുകയും സംസ്ഥാന പി.വൈ.പി.എ നൽകും. ക്രൈസ്തവ ലോകത്തിന് ഏറെ സുപരിചിതനായ ജോർജ് മത്തായി CPA യാണ് (ഉപദേശിയുടെ മകൻ) ഈ സ്കോളർഷിപ്പ് തുക പൂർണ്ണമായി സ്പോൺസർ ചെയ്യുന്നത്.

അർഹരായ വിദ്യാർത്ഥികൾ സംസ്ഥാന പി.വൈ.പി.എ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading