സെമിനാറും മെറിറ്റ് അവാർഡ് വിതരണവും പത്തനാപുരത്ത്

പത്തനാപുരം: റിവൈവ് 2018 എന്ന പേരിൽ പത്തനാപുരം സെൻറർ ഒരുക്കുന്ന സെമിനാറും മെറിറ്റ് അവാർഡ് വിതരണവും നാളെ (ഞായർ) വൈകുന്നേരം 3.30 മുതൽ 6.30 വരെ പത്തനാപുരം ഐ.പി.സി ശാലേം ഹാളിൽ വച്ച് നടത്തപ്പെടും. മുഖ്യ സന്ദേശം ഡോ. സൂസൻ മാത്യു നിർവ്വഹിക്കും.

post watermark60x60

ഈ കഴിഞ്ഞ എസ്.എസ്. എൽ.സി. പരീക്ഷക്കും പ്ലസ് റ്റു പരീക്ഷക്കും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകളും വിതരണം ചെയ്യുന്നതാണ്. കൂടാതെ പി.വൈ.പി.എ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇവാ. ഷിബിൻ ശാമുവേലിനെയും ചടങ്ങിൽ ആദരിക്കും. ഗാനശുശ്രൂഷ പത്തനാപുരം സെൻറർ ക്വയർ നിർവ്വഹിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like