വി.കെ. വർഗീസ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി

ന്യൂഡൽഹി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ വയനാട് കാര്യമ്പാടി എ.ജി. സഭാംഗവും ബി.എസ്.എഫ്. ഇൻസ്പെക്ടറുമായ വി.കെ. വർഗീസിനു ലഭിച്ചു.

മെയ് 22ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ദീർഘനാളുകളായി ഡൽഹി കേന്ദ്രമാക്കി ആഭ്യന്തര വകുപ്പിലെ വിവിധ തസ്തികകളിൽ പ്രവർത്തിക്കുന്ന വി.കെ. വർഗീസിനു മറ്റു വിവിധ തലത്തിലുള്ള മെഡലുകളും പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്.
പിതാവ് വയനാട് കാര്യമ്പാടി വാച്ചേരി വി.വി. കുര്യച്ചൻ. ഭാര്യ വയനാട് പുളിക്കക്കുടി വീട്ടിൽ സിൽവി വർഗീസ്.
ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിൽ കെമിക്കൽ എഞ്ചിനിയറിംഗിൽ പി.എച്ച്.ഡി ചെയ്യുന്ന വിബിൻ വർഗീസ് എക മകനാണ്. മരുമകൾ ഡോ. ജോഹന സാറാ ജേക്കബ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.