ഐ.സി.സി.യു.കെ ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 21നു

ലണ്ടൻ: മൂന്നാമത് ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് (ICCUK) 2018 ജൂലൈ 21 ശനിയാഴ്‍ച്ച രാവിലെ ആരംഭിക്കുന്നു. 6 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ അന്നേ ദിവസം രാവിലെ 7 മണിക്ക് എല്ലാ ടീം അംഗങ്ങളും റിപ്പോർട്ട് ചെയ്യുകയും, ലെസ്റ്റെറിൽ ലോബൊറോ എന്ന സ്ഥലത്തു രണ്ടു ഫീൽഡികളിലായ് മത്സരങ്ങൾ നടക്കും. തൂലിക ടിവി, സമർ ടിവി, ഐ.സി.പി.എഫ്. യുകെ, എന്നിവർ ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസേഴ്‌സായി പ്രവർത്തിക്കുന്നു. ആൽഫ ക്രിക്കറ്റ് ക്ലബ് (ACC), വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് (WCC), സമർ ലൈവ് ഇലവൻസ് (ZLE), റോയൽ സ്‌ട്രൈക്കേഴ്‌സ് ക്ലബ് (RSC), മിഡ്‌ലാൻഡ്സ് ക്രിക്കറ്റ് ക്ലബ് (MCC), ശാലോം ക്രിക്കറ്റ് ക്ലബ് (SCC) എന്നീ ടീമുകൾ ആണ് നിലവിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നത്. വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 07575 587568‬ | 07758 077242 | interchurchcricket@gmail.com

-ADVERTISEMENT-

-ADVERTISEMENT-

You might also like