ഡോ. ജോൺ കെ. മാത്യുവിനു യാത്രയയപ്പു നൽകി

ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭയുടെ ഡാളസിലുള്ള ടാബർനാക്കിൾ സഭയുടെ ശുശ്രൂഷകനായ ഡോ. ജോൺ കെ. മാത്യുവിന് യാത്രയയപ്പു നൽകി.
കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ കെ. ടി. മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും മകനായ ഡോ. ജോൺ കെ. മാത്യു കഴിഞ്ഞ 5 വർഷക്കാലം ടാബർനാക്കിൾ സഭയുടെ ശുശ്രൂഷകനായിരുന്നു. വളരെ സൗമ്യതയോടും, തികഞ്ഞ പക്വതയോടും ദൈവവചനം ശുശ്രൂഷിക്കുന്ന ഈ ദൈവദാസൻ സഭക്ക് എന്നും ഒരു മാതൃക ആയിരുന്നു. തൻറെ കൃത്യനിഷ്ഠ ഉള്ള ജീവിത രീതികളും, മാതൃകാപരമായ കുടുംബ ജീവിതവും, വചനാടിസ്ഥാനത്തിലുള്ള വേദപഠന ക്ലാസ്സുകളും, അടിസ്ഥാന ഉപദേശത്തിലുള്ള വചന പ്രഘോഷണവും, അനേകം ആത്മാക്കൾ ഈ സഭയിലേക്കു കടന്നുവരുന്നതിനും, സഭയെ ആത്മീകമായി മറ്റൊരു തലത്തിലേക്ക്‌ എത്തിക്കുന്നതിനും ഇടയായി.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും തന്റെ ബിരുദ പഠനത്തിന് ശേഷം, ഒക്ലഹോമ ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും, ബയോള യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. ടെക്സാസ്, കാലിഫോർണിയ സ്റ്റേറ്റുകളിൽ സഭാ പാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചുണ്ട്. First Century Ministry in the Twenty First Century , ഗുരുസന്നിധി, ഗുരുദക്ഷിണ മുതലായ അഞ്ചിലധികം പുസ്തകങ്ങൾ
രചിച്ചിട്ടുണ്ട്.
കുമ്പനാട് ബൈബിൾ കോളേജ് വൈസ് പ്രിൻസിപ്പൽ, കാഹളം മാസികയുടെ ചീഫ് എഡിറ്ററായും സേവനം അനുഷ്ടിച്ചിട്ടുള്ള ഈ ദൈവദാസൻ കേരളത്തിലെ പി.വൈ.പി.എ യുടെ മുൻകാല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. ഇപ്പോൾ മാവേലിക്കര വെസ്റ്റ് സെന്റർ പാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു.
ഭാര്യ – സിസ്റ്റർ ഷേർളി മാത്യു. കർത്താവിൽ പ്രസിദ്ധനായ ഡോ തോംസൺ കെ. മാത്യു സഹോദരനാണ്.
തന്റെ അസാന്നിധ്യം ടാബർനാക്കിൾ സഭയ്ക്ക് ഒരു വലിയ നഷ്ടം ആണെകിലും താൻ കടന്നു പോകുന്ന സ്ഥാനത്തു തീർച്ചയായും ഒരു അനുഗ്രഹത്തിന്റെയും, സന്തോഷത്തിന്റെയും നാളുകൾ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
കഴിഞ്ഞ ശനിയാഴ്ച നടന്ന യാത്രയയപ്പു മീറ്റിംഗിൽ തന്നെയും കുടുംബത്തെയും ആദരിക്കയും, അസ്സോസിയേറ്റ് പാസ്റ്റർ ഡാനിയേൽ മത്തായി, സെക്രട്ടറി രാജു വി. മത്തായി, ട്രഷറർ സ്റ്റാൻലി ജോൺ, പാസ്റ്റർമാരായ കെ. ജി. സാമുവൽ, സി. ഡി. ജോൺസൻ, സാം സി. ജോർജ്, മുൻ സെക്രട്ടറിമാർ സാംകുട്ടി കോശി, ജോൺസൻ വർക്കി, ബെന്നി കെ. തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.