ഐ.പി.സി മലബാർ മേഖല മെറിറ്റ് അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

നിലമ്പൂർ: ഐ.പി.സി മലബാർ മേഖലയിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നല്കാൻ തീരുമാനിച്ചതായി മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അറിയിച്ചു.

post watermark60x60

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഐ.പി.സി.സഭാംഗങ്ങളായ വിശ്വാസികളുടെ മക്കളിൽ നിന്നാണ് ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചത്. 2018 മെയ് 25ന് വൈകിട്ട് 5 മണിക്ക് മുമ്പ് pastorbejoy@gmail.com എന്ന വിലാസത്തിൽ സഭാ ശുശ്രൂഷകന്റെ ശുപാർശയോടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അയക്കേണ്ടതാണ്.
തെരെഞ്ഞെടുക്കപ്പെട്ട അപേക്ഷകർ മേഖല കമ്മിറ്റി അറിയിക്കുന്ന തിയതിയിൽ നേരിട്ട് വന്ന് അവാർഡ് സ്വീകരിക്കേണ്ടതാണെന്ന് മേഖല സെക്രട്ടറി ബിജോയി കുര്യാക്കോസ്
അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like