കിങ്ഡം ഇമ്പാക്ട് 2018 ഡൽഹിയിൽ

ന്യൂ ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് – കിങ്ഡം ഇമ്പാക്ട് 2018 മെയ് 22 മുൽ 25 വരെ ഗ്രെയ്റ്റർ നോയിഡയിലുള്ള “ദി ഹോളി കിങ്ഡം ലൈഫ് സെന്ററിൽ വച്ച് നടക്കും.
“പരിവർത്തൻ” (പരിശുദ്ധാത്മ ശക്തിയാലുള്ള പരിവർത്തനം) എന്നുള്ളതാണ് ഈ വർഷത്തെ തീം.
ബ്രദർ ഫിലിപ്പ് ചെറിയാൻ (ബാംഗ്ലൂർ), ഇവ.ജെബി ടി ജോൺ (ഗുരുഗ്രാം) എന്നിവർ മുഖ്യ പ്രഭാഷകന്മാർ ആയിരിക്കും.

ഇവരെ കൂടാതെ പാസ്റ്റർ ശാമുവേൽ തോമസ്സും, പാസ്റ്റർ ലാജി പോളും, ഐ.പി.സി. നോർത്തേൺ റീജിയണനിലെ മറ്റു ദൈവദാസന്മാരും ക്ലാസുകൾ എടുക്കും. ഐ.പി.സി. നോർത്തേൺ റീജിയൻ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ ഉൽഘാടനം ചെയ്യും.
ഡോ.ബ്ലെസ്സൺ മേമന, സിസ്റ്റർ പെർസിസ് ജോൺ എന്നിവരോടൊപ്പം ഐ.പി.സി. നോർത്തേൺ റീജിയൻ ഗായക സംഘം സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ദൈവവചന ക്ലാസ്സുകൾ സംഗീത ശുശ്രുഷകൾ എന്നിവയെകൂടാതെ, പേർസണൽ കൗൺസിലിങ്, കരിയർ കൗൺസിലിങ്, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾ, പരിശുദ്ധാത്മാഭിഷേകത്തിനായുള്ള കാത്തിരുപ്പ് യോഗങ്ങൾ എന്നിവയും ഉണ്ടായിരുക്കുന്നതാണ്. പാസ്റ്റർമാരായ എൻ.ജി. ജോൺ, ജിജോ ജോർജ്, ജസ്സു ജോൺ ജേക്കബ്, ബ്രദർ ജയൻ കൊട്ടേരി, ബ്രദർ സ്റ്റീഫൻ ശാമുവേൽ, ബ്രദർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ എന്നിവർ അടങ്ങുന്ന വിശാലമായ കൗൺസിൽ ഈ ക്യാമ്പിന് നേതൃത്വം നൽകും.
തികഞ്ഞ ആത്മീയ വീക്ഷണത്തോടെ നടത്തുന്ന ഈ ക്യാമ്പ് യൗവനക്കാരെ പരിശുദ്ധാത്മ ശക്തിയാലുള്ള രൂപാന്തരത്തിലേക്ക് നയിക്കപ്പെടും എന്നതിൽ രണ്ട് പക്ഷം ഇല്ല.
നാം ഒന്നായി യൗവനക്കാർക്കുവേണ്ടി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.