സാക്ഷി അപ്പോളജെറ്റിക്സ്‌ ഒരുക്കുന്ന “ഒരു ഇന്ത്യൻ മിഷണറി ചരിതം”

ഇന്ത്യയിൽ ആദ്യമായി മിഷനറിമാരുടെ ചരിത്ര വഴികൾ തേടിയും അറിഞ്ഞും തെളിയിച്ചും ഇന്തോളജി നാഷണൽ കോൺഫറൻസ്

തിരുവനന്തപുരം: സാക്ഷി അപ്പോളജെറ്റിക്സ്‌ നേതൃത്വം കൊടുക്കുന്ന ഇന്തോളജി നാഷണൽ കോൺഫ്രൻസ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ മെയ്‌ 11, 12 എന്നീ തീയതികളിൽ രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു മണി വരെ നടത്തപ്പെടുന്നു. പ്രസ്തുത കോൺഫ്രൻസ് ജലവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്‌ഘാടനം നിർവഹിക്കുന്നതാണ്. വിവിധ സഭാ നേതാക്കൾ സാമൂഹിക സംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ സഭാസമുദായങ്ങളിലെയും പ്രമുഖരായ നേതാക്കൾ ഒത്തുകൂടി അവരുടെ കൈവശം ഇരിക്കുന്ന ചരിത്രപരമയ രേഖകൾ കൈമാറുകയും അതാതു സഭാചരിത്രപരമായ അറിവും ഉന്നത ബിരുദനാദവും ഡോക്ട്രേറ്റ് നേടിയ പതിനഞ്ചിൽ പരം പണ്ഡിതൻമാർ പതിനഞ്ചിൽ പരം വിഷയങ്ങളെ കോർത്തിണക്കി ഭാരതത്തിൽ വന്ന മിഷനറിമാരുടെ ചരിത്രം, അവരുടെ സംഭാവനകൾ, പ്രവർത്തന രീതി, ഭാഷ, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം, കൃഷി, എന്നിവയിലൂടെ വരുത്തിയ മാറ്റങ്ങൾ പാരിഷ്കരങ്ങൾ എന്നിവയെ കുറിച്ചുള്ള വിഷ്വൽ മീഡിയ ഡോക്യൂമെന്റെഷനോട് കൂടിയുള്ള ക്ലാസുകൾ കൂടാതെ ഹിസ്റ്ററി മ്യൂസിയവും ആദികാലത്തെ ബൈബിൾ, കുറിപ്പുകൾ, മിഷനറിമാരുടെ ഉപകരണങ്ങൾ എന്നിവരുടെ പ്രദർശനവും പഠനവും ആർട്ട് ഗാലറി എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

വിവിധ സഭാസമുദായങ്ങളിൽ നിന്നും 60ൽ പരം ലീഡേഴ്സ് വിവിധ കമ്മറ്റികളിൽ പ്രവർത്തിക്കുന്നു. മുഖ്യ ജനറൽ കൺവീനർമാരായി റവ ഡോ. വത്സൻ തമ്പു, ജെയിംസ് വർഗിസ്‌ I.A.S, റവ. ഡോ. കോശി എം. ജോർജ്, റവ. ഡോ. പി. എം. ജോസഫ്, പാസ്റ്റർ ജോൺസൻ, ബാലസുബ്രമണ്യൻ എന്നിവർ പ്രവർത്തിക്കുന്നു. പെന്തക്കോസ്തു സമൂഹത്തെ പ്രതിനിധീകരിച്ചു ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം ജില്ല പ്രസിഡന്റ് ജോഷി സാം മോറിസ് (മീഡിയ കൺവീനർ) പാസ്റ്റർ സിബി കുഞ്ഞുമോൻ (ഗസ്റ്റ് റിലേഷൻ കൺവീനർ) പാസ്റ്റർ ജയശങ്കർ (പ്രയർ കൺവീനർ) പാസ്റ്റർ മനോജ്‌ പോൾ, പാസ്റ്റർ തോമസ് ചാക്കോ, എന്നിവർ അറേജ്മെൻറ്സ് കൺവീനർ എന്നി തലങ്ങളിൽ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.