ഇപ്പോൾ നടക്കുന്നത് പൈശാചികം; പാസ്റ്റർ കെ. സി. ജോണിനെതിരെ തുറന്നടിച്ച് പാസ്റ്റർ റ്റി. ജെ. എബ്രഹാം

തിരുവല്ല: പാസ്റ്റർ കെ. സി. ജോൺ സൊസൈറ്റി ആക്ട് അനുസരിച്ചു ജനാധിപത്യവും വോട്ടിങ്ങും നടക്കണം എന്ന് തീർത്തു പറയുമ്പോൾ സൊസൈറ്റി ആക്ട് പ്രകാരം നമ്മുടെ ഭരണഘടന രജിസ്റ്റർ ചെയ്യുകയും അതിൽ രഹസ്യ ബാലറ്റിൽ കൂടെ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യണം എന്ന് പറഞ്ഞിരിക്കുന്നതിനെ കുറിച്ച് നേരെത്തെ തുറന്നു പ്രതികരിക്കുകയുണ്ടായി. രഹസ്യ ബാലറ്റ് എന്ന് പറയുന്നത് ഇന്നത്തെ പോലെ ലോക ജനാധിപത്യ രീതിയിൽ നടത്താതെ ദൈവാധിപത്യ രീതിയിൽ അഥവാ വേദപുസ്തക രീതിയിൽ അവലംബിക്കേണ്ടത് ആവശ്യം ആണ്. ഇത് സംബന്ധിച്ച് സഭക്ക് കത്ത് കൊടുത്തിരുന്നു.
സൊസൈറ്റി ആക്ട് പ്രകാരം രെജിസ്ട്രേഷൻ നടത്തിയിരിക്കുന്ന ഈ സഭ ഇന്ന് വരെ നിന്നതിനേക്കാൾ അല്ല എങ്കിൽ ഇന്നുവരെ നിന്നതുപോലെ ആത്മീയ ഉപദേശ നിലപാടുകൾക്ക് മാറ്റം ഇല്ലാതെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ മുൻപോട്ടു പോകുവാൻ ദൈവവചനത്തിനു മുൻതൂക്കം കൊടുത്തു തിരഞ്ഞെടുപ്പ് നടത്തണം.
ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് രീതികൾ പൈശാചികം തന്നെ ആണ്. ഈ രീതികൾ മാറ്റി ഇതിനെ ക്രമീകരിക്കണം എന്ന് പറയുമ്പോൾ അതിനെ നിലനിറുത്താൻ കുറച്ചു ന്യായ വാദങ്ങൾ പറഞ്ഞു ചിലനാളുകൾ ആയി കുറച്ചുപേർ നിൽക്കുന്നുണ്ട്. പണംകൊടുത്തു വോട്ടേഴ്‌സ്നെ സ്വാധീനിച്ചു ദൈവസഭയിൽ ചേരിതിരിച്ചു പാനൽ ഉണ്ടാക്കി ഉള്ള വോട്ട് രീതിയിൽ നൂറു ശതമാനം പാപം ആണ്.
അതുപറയുമ്പോൾ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. സി. ജോൺ പറയുന്ന മറുപടി അതെ തൂക്കത്തിൽ തെറ്റ് ആണെന്ന് വളരെ ഉറപ്പായി പാസ്റ്റർ റ്റി. ജെ. എബ്രഹാം പറയുന്നു.

post watermark60x60

സെസൈറ്റി ആക്ടിൽ ഇന്നുനടക്കുന്ന പോലെ ഉള്ള ഒരു ഇലെക്ഷൻ നടത്തണം എന്ന് പറയുന്നില്ല, ഇത് തെറ്റാണ് എന്ന് പറയുന്നവരെ ഇല്ലായ്മചെയ്യുകയോ തങ്ങളുടെ രീതികൾ ആണ് ശരി എന്ന് പറയുവാൻ സൊസൈറ്റി ആക്ട് കൂട്ടുപിടിക്കുകയും ആണ് ചെയ്യുന്നത്.

Download Our Android App | iOS App

തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞു കുരിശ് തൂക്കാനോ ളോഹ ഇടാനോ പോകുകയല്ല വേണ്ടത്. ദൈവ സഭയോടും ദൈവ വചനത്തിന്റെയും അടിസ്ഥാനത്തിൽ മുൻപോട്ടു പോയി, ദൈവവചനത്തിനു മുൻ‌തൂക്കം കൊടുത്തു തിരഞ്ഞെടുപ്പ് നടത്തണം. തെറ്റായ ആശയം ആര് കൊണ്ടുവന്നാലും അതിനെ അംഗീകരിക്കുവാൻ കഴിയുകയില്ല. പക്ഷെ ദൈവ വചനത്തിന്റെ നിയമങ്ങൾ വിട്ടു, ദൈവവചന അടിസ്ഥാനങ്ങൾ വിട്ടു ഈ അഭിപ്രായങ്ങളെ എതിർക്കുവാൻ ഞങ്ങൾക്ക് കഴിയാത്തതുകൊണ്ട് ഇതിനൊക്കെ വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുകയും ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ടു ശബ്ദം ഉയർത്തുകയും ചെയ്യുന്നു. ഇവ്വണ്ണം ഒരു തിരഞ്ഞെടുപ്പിൽ കൂടെ ഇന്നേവരെയും ഒരെടുത്തും വരാതിരുന്നത് പോലെ ഒരിക്കലും വരാതിരിക്കാൻ ശ്രദ്ധിക്കുകയും ആണ് ചെയ്യുന്നത്.
പറയുന്നവരും അവരുടെ കുടുംബക്കാരും മാത്രമേ കുരിശും കുപ്പായവും ഇട്ടു കൊണ്ട് പോകുകയുള്ളു. എക്കാലവും ദൈവം തന്ന ദർശനത്തിനു ഒത്തവണ്ണം നിൽക്കുവാൻ വളരെ പ്രാർത്ഥനയോടു കൂടെ പോകുന്ന ഒരുകൂട്ടം ജനം ഉണ്ടായിരിക്കും. അത് വെളിപ്പെടേണ്ട സമയം ആയിരിക്കുന്നു. ആ സമയം വരട്ടെ എന്ന് പാസ്റ്റർ റ്റി. ജെ. എബ്രഹാം (മോനച്ചൻ) ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like