ഭാവന:മരണം കാത്ത്‌ ബോസ്‌ പാസ്റ്റർ! | റോജി ഇലന്തൂർ

ചാക്കോച്ചന്റെയും ചിന്നമ്മയുടെയും വീട്ടിലേക്ക്‌ പോകാനായി ബോസ്‌ പാസ്റ്റർ ബൈക്ക്‌ കിക്ക്‌ ചെയ്തതും ഇടനെഞ്ചിൽ ഒരു ഇടിമിന്നൽ മിന്നിയതും ഒരുമിച്ചായിരുന്നു! വലങ്കരം മാർവ്വോട്‌ ചേർത്ത്‌ പിടിച്ച്‌ വേദന കടിച്ചമർത്തി സമീപത്തുള്ള മാടക്കടയിൽ നിന്ന് ഉപ്പിട്ടൊരു സോഡ കുടിക്കാനായി ചെന്നപ്പോൾ ഹൃദയസ്തംഭനം വന്ന് അക്കരെപ്പോയ ഉണ്ണൂണ്ണിച്ചായൻ ദേ ഫ്ലക്സിൽ ചിരിച്ചിരിക്കുന്നു!

സോഡ കുടിച്ച്‌ ബൈക്കിൽ കയറിയതും റിയർവ്യു മിററിൽ മുഖം ഒന്ന് നോക്കി. അതെ, മുടി നന്നേ വളർന്നിരിക്കുന്നു. ഫ്ലക്സ്‌ വല്ലതും അടിക്കാൻ നേരമായെങ്കിൽ മുടിയൊക്കെയൊന്ന് വെട്ടി ഒതുക്കാമെന്ന് ചിന്തിച്ച്‌ ബൈക്ക്‌ നേരെ സലൂണിലേക്ക്‌ പറത്തി. ചെന്ന ഉടൻ തന്നെ, ‘ഒരുപാട്‌ പേർ കാണാൻ വരും ഒന്ന് നന്നായി ഹെയർഡ്രസ്സ്‌ ചെയ്ത്‌ തന്നാൽ മതി’ എന്ന് സലൂണിസ്റ്റിനോട്‌ പ്രത്യേകം പറയാൻ ബോസ്‌ പാസ്റ്റർ മറന്നില്ല. മുടി വെട്ടി, കുളിച്ച്‌ കുട്ടപ്പനായി ശുഭ്രവസ്ത്രധാരിയായി കട്ടിലിൽ പുതിയ വിരിയൊക്കെ വിരിച്ച്‌ നീണ്ടുനിവർന്നൊരു കിടപ്പ്‌!

ചില മണിക്കൂറുകൾക്ക് ശേഷം പാസ്റ്ററമ്മാമ്മ കോളിംഗ്‌ ബെൽ അമർത്തിയതും ബോസ്‌ പാസ്റ്റർ ഞെട്ടി ഉണർന്നു! കതക്‌ തുറന്നപ്പോൾ പതിവില്ലാത്ത ഒരുക്കത്തോടെ ശുഭ്രവസ്ത്രധാരിയായി നിൽക്കുന്ന ബോസ്‌ പാസ്റ്ററെ കണ്ടു. മരണം കാത്ത്‌ ബോസ്‌ പാസ്റ്റർ കിടന്ന കഥ കേട്ട്‌ പാസ്റ്ററമ്മാമ്മ ചിരിച്ച്‌ ചിരിച്ച്‌ മണ്ണുകപ്പി. ??

സന്ദേശം: ഏത്‌ നേരവും ക്ഷണിക്കപ്പെടാത്തൊരു അതിഥിയെ പോലെ മരണം നമ്മെ വന്ന് മാടി വിളിക്കാം.. ഒരുവൻ ശാരീരികമരണത്തിനായി ഒരുങ്ങുന്നതു പോലെ, നമുക്ക്‌ ഓരോരുത്തർക്കും ആത്മീയമായി വചനപ്രകാരം സ്വയശോധന ചെയ്ത്‌ കുറവുകളെ നികത്തി ശുദ്ധീകരണത്തോടും നീതിപ്രവർത്തികളാകുന്ന വിശേഷശുഭ്രവസ്ത്രം ധരിച്ച്‌ പ്രത്യാശാനാടിനായി കാത്തിരിക്കാം.. ??

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.