ലേഖനം: അർത്ഥപൂർണമായ ജീവിതം | ഡെൻസൺ ജൊസഫ് നെടിയവിള

ശാസ്ത്രം അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്നു, നൂതന കണ്ടുപിടിത്തങൾ.. മനുഷ്യന്റെ പുരോഗതിയോട് ഒപ്പം തന്നെ മനസാക്ഷിയും നശിച്ചു കൊണ്ടിരിക്കുന്ന ആധുനിക ലോകം. അധർമ്മം പെരുകി സ്നേഹം തണുത്ത പോയ കാലഘട്ടത്തിൽ ആണ് ഇന്ന് നാം ജീവിക്കുന്നത്. മനുഷ്യൻ മനുഷ്യന് വില കല്പിക്കാത്ത ഈ സമൂഹത്തിൽ ക്രിസ്തുവിന്റെ പാത പിന്പറ്റുന്ന നമുക്ക് ഒരു വലിയ പ്രതിബദത ഉണ്ട്. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വഴി ആണ് ക്രിസ്തു നമുക്ക് പിന്തുടരാൻ മാതൃക കാട്ടി തന്നത്.ക്രിസ്തു എന്ന തലയോളം നാം വളരണം.നിങ്ങൾ ചെയുന്നത് എല്ലാം സ്നേഹത്തിൽ ചെയ്യുവിന്(1 കൊരി 16:14).ശുദ്ധഹൃദയം, നല്ല മനസാക്ഷി,നിർവ്യാജവിശ്വാസതാൽ ഉളവാകുന്നത് ആവട്ടെ നമുക്ക് മറ്റുള്ളവരോട് ഉള്ള സ്നേഹം. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുവി്ന്ന്. നന്മ ചെയുന്നതിൽ നാം മടുത്തു പോകരുത്.തളർന്നു പോകാതെ ഇരുന്നാൽ തക്കസമയത്തു നാം കൊയും. നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർ തിരിച്ചറിയണ്ണം.നിങ്ങൾ സകലതിലും എപ്പോഴും പൂർണ തൃപ്തിയുള്ളവരായി സകല സൽ പ്രവർത്തിയിലും പെരുകി വരുമാറും നിങ്ങളിൽ സകല കൃപയും പേരുക്കുവാൻ ദൈവം ശക്തൻ ആകുന്നു. നാം സൽ പ്രവർത്തിക്കായിട്ടു ക്രിസ്തു യേശുവിനാൽ സൃഷ്ടിക്കപെട്ടവർ ആകുന്നു. തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോട് ക്ഷെമിചതുപോലെ അനോന്യം ക്ഷെമിക്കുവിൻ. താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നേക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണികൊള്ളട്ടെ. ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ നിഷ്കളങ്കമക്കൾ ആയി ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കാം. ദൈവത്തെ ഭയപ്പെട്ടു കല്പനകകളെ പ്രമാണിച്ചു ജീവിക്കാൻ നമുക്ക് കഴിയണം.വചനം പറയുക മാത്രം അല്ല പ്രവർത്തിയിലൂടെ അത് മറ്റുള്ളവർക്കു കാട്ടികൊടുക്കണം.കർത്താവിന്റെ സാനിധ്യയിൽ താഴു വിൻ, എന്നാൽ അവൻ നിങ്ങളെ ഉയർത്തും. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ ആകയാൽ ദൈവത്തെ ഭയപ്പെടാം. സകല നന്മയുടെയും ഉറവിടം ദൈവം ആണ്. ആകയാൽ ദൈവത്തിൽ ആശ്രയിക്കാം. ജീവിതം യേശുവിനായി സമർപ്പിക്കാം. ക്രിസ്തു ജീവിതതിൽ വന്നാൽ ജീവിതം അർഥപൂർണമായി മാറും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.