സണ്ടേസ്കൂൾ, പി.വൈ.പി.എ, സോദരീസമാജം സംയുക്ത വാർഷികം നടന്നു

നിരണo: ഐ.പി.സി. ഗ്രെയ്സ് സെന്റർ ചർച്ച്, നിരണo സണ്ടേസ്കൂളിന്റെയും പി.വൈ.പി.എ യുടെയും സോദരീ സമാജത്തിന്റെയും സംയുക്ത വാർഷികം 2018 ഏപ്രിൽ 22 ന് അനുഗ്രഹമായി നടന്നു. ചിന്തനീയവും നയന മനോഹരവും തികച്ചും ആത്മീകവുമായ പരിപാടികൾ കുട്ടികളും യുവജനങ്ങളും സഹോദരിമാരും ചേർന്ന് അവതരിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പരീക്ഷ, താലന്ത് പരിശോധനകൾ, ബൈബിൾ ക്വിസ് മത്സരം എന്നിവയുടെയും സമ്മാനങ്ങൾ പാസ്റ്റർ കെ. എം. ജെയിംസിന്റ നേതൃത്വത്തിൽ നല്കി. സണ്ടേസ്കൂളിന്റെ ലോക്കൽ, ഡിസ്ട്രിക്ട്, സോണൽ, സ്റ്റേറ്റ് താലന്ത് പരിശോധനകളിൽ വ്യക്തിഗത ചാമ്പ്യനും അർദ്ധവാർഷിക പരീക്ഷ, വാർഷിക പരീക്ഷ, സ്റ്റേറ്റ് വിരുതു പരീക്ഷ കളി ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എലിസബത്ത് സാറാ ജെയിംസിന് (മകൾ, പാസ്റ്റർ കെ. എം. ജെയിംസ്, ഐ .പി .സി. ഗ്രെയസ് സെന്റർ ചർച്ച് , നിരണം) പാസ്റ്റർ കുര്യൻ ജോയലും, ഇവാ. സനു മാത്യുവും ചേർന്ന് സണ്ടേസ്കൂളിന്റെ മൊമൻറ്റോ നല്കി അനുമോദിച്ചു.

താലന്ത് പരിശോധനകളിലും പരീക്ഷകളിലും വ്യക്തിഗതചാമ്പ്യനായ എലിസബേത്ത് സാറാ ജെയിംസിന് പാസ്റ്റർ കുര്യൻ ജോയലും ഇവാ. സനു മാത്യുവും ചേർന്ന് ഐ.പി.സി. ഗ്രെയ്സ് സെന്റർ സണ്ടേസ്കൂളിന്റെ മൊമൻറ്റോ നല്കുന്നു .

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.