പുതിയ തീരുമാനങ്ങളുമായി മലബാർ എ. ജി.

കോഴിക്കോട്:  അമ്പലത്തിൽ വച്ച് വിവാഹിതരായവരെ സഭയിൽ കൊണ്ടുവന്ന് വീണ്ടും വിവാഹം നടത്തിക്കൊടുത്ത വാർത്ത കണ്ട് വിശ്വാസ സമൂഹം നടുങ്ങി തല കുനിച്ച് നിൽക്കുമ്പോൾ മാതൃകാപരമായതും വേദപുസ്തക ഉപദേശങ്ങൾക്ക് അടിവരയിട്ടുകൊണ്ടുള്ളതുമായ ചരിത്രപരമായ തീരുമാനങ്ങളുമായി ഏ. ജി. മലബാർ ഡിസ്ട്രിക് കൗൺസിൽ.

ഏപ്രിൽ 21ന് ശനിയാഴ്ച കോഴിക്കോട്ട് നടന്ന ഡിസ്ട്രിക്റ്റ് കൗൺസിൽ ആണ് ഈ രണ്ട് സുപ്രധാന  തീരുമാനങ്ങളെടുത്തത്.
ഭർത്താവോ, ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ ഏതെങ്കിലും കാരണത്താൽ വിവാഹമോചനം നേടി പുനർവിവാഹം നടത്തിയവർക്ക് സഭാ കൂട്ടായ്കളിൽ പങ്കെടുക്കാമെങ്കിലും സഭയിൽ സജീവ അംഗമായിരിക്കാനോ സഭയിലെ ഔദ്യോഗീക സ്ഥാനം വഹിക്കുവാനോ അർഹതയില്ലെന്നും വിശ്വാസികളുടെ മക്കൾ എങ്കിലും വിശ്വാസ സ്നാനം സ്വീകരികാത്തവരുടെ പേര്  സഭാ രജിസ്റ്ററിൽ ചേർക്കാമെങ്കിലും അവരുടെ വിവാഹം നടത്തി കൊടുക്കാൻ പാടില്ല. എന്നാൽ അവരുടെ മരണാനന്തര ചടങ്ങുകളിൽ സഭയ്ക്ക് സഹകരിക്കാമെന്നുമുള്ള തീരുമാാനങ്ങളാണ് കൈക്കൊണ്ടത്.
ഈ രണ്ടു തീരുമാനങ്ങളും ഭരണഘടനയിൽ ചേർക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഏ. ജി മലബാർ ഡിഡ്ട്രിക്റ്റ് സൂപ്രണ്ട് റവ. ഡോ. വി. ടി. ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു.  ഒട്ടേറെ ചർച്ചകൾക്ക് ശേഷമാണ് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഈ വിഷയങ്ങൾ ഇപ്രാവശ്യം നടപ്പിലാക്കാൻ കോൺഫ്രൻസ് അംഗീകാരം നല്കിയത്. മലബാറിലെ വിവിധ സഭകളിൽ നിന്നായി 244 അംഗങ്ങൾ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.